ഇതാണ് കുഞ്ഞിക്കയുടെ മാജിക്ക്! വാപ്പാന്റെ മകനല്ലേ.. അഭിനയത്തിലും ലുക്കിലും തോല്‍പ്പിക്കാന്‍ കഴിയില്ല!
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന മഹാനടിയുടെ റിലീസ് ഉടനെ തന്നെയുണ്ടാവും. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് സിനിമയായതിനാല്‍ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ ദുല്‍ഖറും കീര്‍ത്തി സുരേഷുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജെമിനി ഗണേശന്റെ വേഷത്തിലഭിനയിക്കുന്ന ദുല്‍ഖറിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം കീര്‍ത്തിയുമുണ്ട്. ഒറ്റ നോട്ടത്തില്‍ ദുല്‍ഖറിനെ കണ്ടാല്‍ ജെമിനി ഗണേശിന്റെ തനി പകര്‍പ്പാണെന്നേ പറയു. അത്രയും മാച്ച് ആയിരിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

പുതിയ ലുക്ക്
മഹാനടിയില്‍ നിന്നും പുറത്ത് വന്ന പുതിയ ലുക്കില്‍ ജെമിനി ഗണേശനായിട്ടുള്ള മേക്കോവറിന് നല്ല അഭിപ്രായമാണ് കിട്ടുന്നത്. ജെമിനി ഗണേശന്റെ തനിപകര്‍പ്പായിട്ടാണ് ദുല്‍ഖര്‍ എത്തിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ദുല്‍ഖര്‍ മാത്രമല്ല സാവിത്രിയായിട്ടുള്ള രൂപമാറ്റത്തില്‍ കീര്‍ത്തി സുരേഷും കിടിലനായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. ഇതില്‍ നിന്നും കിട്ടിയ വേഷം മനോഹരമാക്കാന്‍ ദുല്‍ഖറിനും കീര്‍ത്തിക്കും കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

സാവിത്രിയുടെ കഥ
ദേശീയ പുരസ്‌കാരം നേടിയ താരറാണിയായിരുന്നു സാവിത്രി. തെന്നിന്ത്യന്‍ സിനിമയില്‍ പാറി പറന്ന് നടന്നിരുന്ന സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ബയോപിക്കാണ് മഹാനടി. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമ വൈജന്തി മൂവീസാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ മേയ് 9 ന് റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമന്ത, പ്രകാശ് രാജ്, ശാലിനി പാണ്ഡെ, വിജയ് ദേവര്‍കൊണ്ട, രാജേന്ദ്ര പ്രസാദ്, മോഹന്‍ ബാബു, നാഗചൈതന്യ, കൃഷ് എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിറ്റായ ടീസര്‍
കഴിഞ്ഞ ആഴ്ച സിനിമയില്‍ നിന്നും ഒഫീഷ്യല്‍ ടീസര്‍ പുറത്ത് വിട്ടിരുന്നു. സാവിത്രിയുടെ ഹോസ്പിറ്റല്‍ രംഗവും ഒപ്പം കുഞ്ഞിനൊപ്പം ദുല്‍ഖറും ഒന്നിച്ചുള്ള രംഗങ്ങളടക്കമാണ് ടീസറിലുണ്ടായിരുന്നത്. പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ സാവിത്രി 30 വര്‍ഷത്തോളം ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്ന സാവിത്രി തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മഹാനടി മലയാളം, തെലുങ്ക്, തമിഴ് എന്നീ മൂന്ന് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

ദുല്‍ഖറിന്റെ തെലുങ്ക് സിനിമ
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണ് മഹാനടി. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സജീവമായിരുന്ന സാവിത്രി ദേശീയ പുരസ്‌കാര ജേതാവ് കൂടിയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ജെമിനി ഗണേശനെ നടി വിവാഹം കഴിച്ചിരുന്നു. അവയെല്ലാം സിനിമയുടെ ഭാഗമായി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സാവിത്രിയുടെ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെങ്കിലും ജെമിനി ഗണേശനും സാവിത്രിയുമായി ദുല്‍ഖറും കീര്‍ത്തിയും തകര്‍ത്ത് അഭിനയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല...


Click it and Unblock the Notifications











