ചുരുളന്‍ മുടിയിലുളള കിടിലന്‍ ചിത്രങ്ങളുമായി ദുല്‍ഖര്‍! മുമ്മുവിന്റെ അത്ര പോരെന്ന് നസ്രിയ

By Midhun Raj

ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച എറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മുടി നീട്ടിയ തന്റെ തകര്‍പ്പന്‍ ലുക്കിലുളള ചിത്രങ്ങളാണ് ആരാധകരുടെ കുഞ്ഞിക്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ലുക്കിലുളള മൂന്ന് ചിത്രങ്ങളാണ് ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ എറ്റവും പുതിയ സിനിമയായ കുറുപ്പിലടക്കം മുടി നീട്ടിയുളള ഗെറ്റപ്പിലാണ് ദുല്‍ഖറിനെ കാണിക്കുന്നത്. അതേസമയം നടന്റെ പുതിയ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകരും സഹതാരങ്ങളുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു.

Recommended Video

Dulquer Salmaan's new Picture Has Gone Viral In Social Media | Oneindia Malayalam

 dulquer-salmaan

നസ്രിയ ഉള്‍പ്പെടെയുളള ദുല്‍ഖറിന്റെ സുഹൃത്തുക്കളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദുല്‍ഖറിന്റെ മകള്‍ മുമ്മു എന്ന മറിയത്തിന്‌റെ മുടിയുടെ അത്ര ഭംഗിയില്ല ഈ ചുരുളന്‍ മുടിക്ക് എന്നാണ് നസ്രിയ പറയുന്നത്. അത് ശരിയാണെന്ന് പറഞ്ഞ് ദുല്‍ഖറും കമന്റ് ചെയ്തിട്ടുണ്ട്. നസ്രിയയ്ക്ക് പുറമെ ടൊവിനോ തോമസ്, അനുപമ പരമേശ്വരന്‍, ഷാനി ഷാകി, വിക്രം പ്രഭു, വിജയ് യേശുദാസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു. അതേസമയം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

കുറുപ്പിന്റെതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദകമാക്കി ഒരുക്കിയ ചിത്രം കൂടിയാണ് കുറുപ്പ്. ദുല്‍ഖര്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച സിനിമയാണ് കുറുപ്പ്. വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. അതേസമയം കുറുപ്പിന് പുറമെ നിരവധി സിനിമകള്‍ ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ദുല്‍ഖര്‍ ചിത്രങ്ങള്‍ വരുന്നുണ്ട്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ എറ്റവും പുതിയ ചിത്രം മണിയറയിലെ അശോകന്‍ തിരുവോണ ദിനത്തിലാണ് നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ജേക്കബ് ഗ്രിഗറി നായകനായ ചിത്രത്തില്‍ ദുല്‍ഖറും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം ലോക്ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്ന താരമാണ് ദുല്‍ഖര്‍. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X