അനൂപ് സത്യന്‍ ചിത്രത്തിനായി പുതിയ ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍! ഏറ്റെടുത്ത് ആരാധകര്‍
Recommended Video
ഒരിടവേളയ്ക്ക് ശേഷം യമണ്ടന്‍ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. യമണ്ടന്‍ ഹിറ്റായതിന് പിന്നാലെ ബോളിവുഡ് ചിത്രം സോയ ഫാക്ടറാണ് നടന്റെതായി ഇറങ്ങിയിരുന്നത്. ദുല്‍ഖര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന അനൂപ് സത്യന്‍ ചിത്രം അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.

സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ചിത്രീകരണത്തിന്റെ ആദ്യ ദിനം ഏടുത്ത ചിത്രമാണെന്നും ആകാംക്ഷയിലാണെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.
ചെന്നൈയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയെ ആസ്പദമാക്കിയാണ് അനൂപ് സത്യന്‍ ചിത്രമൊരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍, എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതമൊരുക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ചിത്രങ്ങളും ട്രെന്‍ഡിംഗായി മാറിയിരുന്നു.


Click it and Unblock the Notifications