»   » മീശ വടിച്ചു, താടി മാത്രം.. ദുല്‍ഖറിനെ കൊണ്ട് കോലം കെട്ടിച്ച് സൗബിന്‍; പുതിയ ലുക്ക് വൈറലാകുന്നു

മീശ വടിച്ചു, താടി മാത്രം.. ദുല്‍ഖറിനെ കൊണ്ട് കോലം കെട്ടിച്ച് സൗബിന്‍; പുതിയ ലുക്ക് വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

ചാര്‍ലിയ്ക്ക് ശേഷം എന്തിനാണ് ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും താടി വച്ചത് എന്ന ചോദ്യം ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ഇപ്പോള്‍ കിട്ടിക്കഴിഞ്ഞു.. താടി നീട്ടി വളര്‍ത്തിയ ദുല്‍ഖര്‍ മീശ എടുത്തു കളഞ്ഞു..

ദുല്‍ഖര്‍ വീണ്ടും താടി വളര്‍ത്തി, ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍.. നിവിന്‍ വടിച്ചതല്ലേ...?


വ്യത്യസ്തമായ ദുല്‍ഖറിന്റെ ഈ പുതിയ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആരാണ് ദുല്‍ഖറിനെ കൊണ്ട് ഈ കോലം കെട്ടിച്ചതെന്നും, എന്തിനാണ് ഈ കോലം കെട്ടിയത് എന്നും അറിയണ്ടേ...


ഇതാണ് ലുക്ക്

ഇതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ലുക്ക്. ചാര്‍ലിയില്‍ നിന്നൊക്കെ മാറി വളരെ വ്യത്യസ്തമായി, ഇതുവരെ കാണാത്ത ലുക്കിലാണ് അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്...


എതാണ് ചിത്രം?

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത സൗബിന്‍ ഷഹീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലാണ് ദുല്‍ഖറിന് ഈ ഗെറ്റപ്പ്. അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


നായകന്‍ ദുല്‍ഖറല്ല

ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനല്ല. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് ഡിക്യു അവതരിപ്പിയ്ക്കുന്നത്. 20 ദിവസത്തെ ഡേറ്റാണ് ചിത്രത്തിനായി ഡിക്യു നല്‍കിയിരിയ്ക്കുന്നത്.


അടുത്ത റിലീസ്

അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസിങ് ചിത്രം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്ററിനും മറ്റും വലിയ സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്


അടുത്ത ചിത്രം

20 ദിവസത്തിനുള്ളില്‍ സൗബിന്റെ പറവ പൂര്‍ത്തിയാക്കിയ ശേഷം ദുല്‍ഖര്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലേക്ക് കടക്കും. തമിഴിലും മലയാളത്തിലുമായാണ് ഈ ചിത്രമൊരുക്കുന്നത്.


English summary
Dulquer Salmaan’s new look in Parava
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam