twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന്‍റേയും പൃഥ്വിരാജിന്‍റേയും അനിയത്തിക്കുട്ടിയായല്ലേ കണ്ടത്, അതാവും അതിശയം തോന്നിയതെന്ന് രസ്ന

    |

    സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രികളിലൊരാളാണ് രസ്‌ന പവിത്രന്‍. ഊഴമെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം ശ്രദ്ധ നേടിയത്. പൃഥ്വിരാജിന്റെ സഹോദരിയെ അവതരിപ്പിച്ച താരത്തെ പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. ഇതിന് ശേഷമായാണ് ജോമോന്റെ സുവിശേഷങ്ങളിലായിരുന്നു പിന്നീട് താരമെത്തിയത്. ഇത്തവണ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരി വേഷമായിരുന്നു രസ്‌നയ്ക്ക് ലഭിച്ചത്. ഇതിന് ശേഷമായാണ് താരം ആമിയിലേക്ക് എത്തിയത്. മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു.

    വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ ഇടയിലേക്കാണോ രസ്‌നയും ഇടം പിടിച്ചതെന്നായിരുന്നു പലരും ചോദിച്ചത്. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഇടവേളയെടുത്ത താരം തിരിച്ചുവരവിനൊരുങ്ങുകയാണ്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രസ്‌നയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. തിരിച്ചുവരവിനെക്കുറിച്ചുള്ള വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

    പുതിയ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ല. താരങ്ങളെല്ലാം അങ്ങനെ ചെയ്യാറുണ്ടെന്നും നീ മടിച്ചിയാണെന്നുമാണ് സുഹൃത്തുക്കള്‍ തന്നോട് പറയാറുള്ളതെന്നും രസ്‌ന പറയുന്നു. അടുത്തുടെ രസ്‌നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. തിരിച്ചുവരവില്‍ ഗ്ലാമറസ് പ്രകടനങ്ങളാണോ ലക്ഷ്യം വെക്കുന്നതെന്നായിരുന്നു താരത്തോട് ചോദിച്ചത്.

    Rasna Pavithran

    ബാത്ത് ടബ്ബിലെ ആ ഷൂട്ടിന് അനുയോജ്യമായ വേഷമാണ് ധരിച്ചത്. തീം ഷൂട്ടിനുള്ള പ്ലാനായിരുന്നു. നേരത്തെ മോഡേണ്‍ വേഷത്തില്‍ കാണാത്തതും അനിയത്തിക്കുട്ടി ഇമേജായതിനാലുമാവും അതിശയം തോന്നിത്. ലോകം എത്ര മാറിയെന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി കാല് കാണിച്ചാല്‍ പ്രശ്‌നമുണ്ടാക്കുന്ന ആള്‍ക്കാരല്ലേയെന്നും താരം പറയുന്നു.

    Recommended Video

    Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam

    കഥാപാത്രത്തിന് വേണ്ടി മോഡേണ്‍ വേഷം ധരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഗ്ലാമറിന് വേണ്ടി ഗ്ലാമറസ് പ്രകടനങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല. മൂകാംബികയിലെ മഞ്ജുനാഥ് അഡിഗയായിരുന്നു തിരക്കഥ പൂജിക്കാനായെത്തിയ സുരേഷ് മച്ചാടിനോട് തന്നെക്കുറിച്ച് പറഞ്ഞതെന്ന് രസ്‌ന പവിത്രന്‍ പറയുന്നു. അദ്ദേഹവുമായി അടുത്ത പരിചയമുണ്ട്, മകളെപ്പോലെയാണ് അദ്ദേഹം എന്നെ കാണുന്നത്. അഭിനയമോഹത്തെക്കുറിച്ചൊക്കെ അറിയാം. അങ്ങനെയാണ് സിനിമയിലെത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് രസ്‌ന പവിത്രന്‍.

    Read more about: rasna രസ്‌ന
    English summary
    Dulquer Salmaan's onscreen sister Rasna Pavithran about latest makeover photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X