തിരിച്ചുവരവില്‍ യമണ്ടന്‍ പ്രേമകഥയുമായി മിന്നിക്കാന്‍ ദുല്‍ഖര്‍! സിനിമയുടെ ഓഡിയോ ലോഞ്ച് ദുബായില്‍
Recommended Video
ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം എപ്രില്‍ 25നാണ് പുറത്തിറങ്ങുന്നത്. ഇത്തവണ ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളള ചിത്രവുമായിട്ടാണ് നടന്‍ എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം നേരത്തെ പുറത്തുവന്നിരുന്നു. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ വെച്ചാണ് നടക്കുന്നത്. എപ്രില്‍ 20ന് ദുബായിലെ ഇബന്‍ ബത്തൂത്ത മാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ നാദിര്‍ഷ, സംയുക്ത മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ് എന്നിവരും പങ്കെടുക്കും.

സലീംകുമാര്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീം തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.
യമണ്ടന്‍ പ്രേമകഥയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ ലല്ലുവെന്ന ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍.
.


Click it and Unblock the Notifications