യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ഖര്‍ ഉടനെത്തും! കുഞ്ഞിക്കയുടെ വരവിനായി കാത്ത് ആരാധകര്‍! റിലീസ് ഡേറ്റ്

By Prashant V R

Recommended Video

യമണ്ടന്‍ പ്രേമകഥയുമായി ദുല്‍ഖര്‍ ഉടനെത്തും | #OruYamandanPremakadha | filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ബിജോയ് നമ്പ്യാരുടെ സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഒരിടവേളയ്ക്കു ശേഷമുളള ദുല്‍ഖര്‍ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു യമണ്ടന്‍ പ്രേമകഥയ്ക്ക് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്.

മികച്ചൊരു എന്റര്‍ടെയ്നറില്‍ കുറഞ്ഞതൊന്നും സിനിമാ പ്രേമികള്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു പ്രണയ ചിത്രമായിരിക്കും യമണ്ടന്‍ പ്രേമകഥയെന്നാണ് അറിയുന്നത്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. യമണ്ടന്‍ പ്രേമകഥയുടെ റിലീസ് സംബന്ധിച്ചുളള വിവരങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്.

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

യമണ്ടന്‍ പ്രേമകഥയുടെ ടൈറ്റില്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു. പുതിയ ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു ലോക്കല്‍ പെയിന്റററുടെ വേഷത്തിലാണ് ചിത്രത്തില്‍ കുഞ്ഞിക്ക എത്തുന്നത്. പറവയ്ക്കു ശേഷം ദുല്‍ഖര്‍ ചെയ്യുന്ന ഒരു നാടന്‍ കഥാപാത്രം കൂടിയായിരിക്കും യമണ്ടന്‍ പ്രേമകഥയിലേക്ക്. ദുല്‍ഖര്‍ ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമാണ്.

ദുല്‍ഖറിന്റെ പക്ക കോമഡി എന്റര്‍ടെയ്‌നര്‍

ദുല്‍ഖറിന്റെ പക്ക കോമഡി എന്റര്‍ടെയ്‌നര്‍

ഈ ടീമിന്റെ ആദ്യ രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളാണ് യമണ്ടന്‍ പ്രേമകഥയ്ക്കായി സിനിമാ പ്രേമികള്‍ക്കുളളത്. ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമുളള ദുല്‍ഖറിന്റെ പക്ക കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

റിലീസ് തിയ്യതി

റിലീസ് തിയ്യതി

ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ എപ്രിലില്‍ റിലീസ് ചെയ്യുമെന്നുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. എപ്രില്‍ 18ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥീരികരണമാണ്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ ഒരു മലയാള ചിത്രം പോലും പുറത്തിറങ്ങിയില്ലായിരുന്നു. അതേസമയം ബോളിവുഡില്‍ കാര്‍വാന്‍, തെലുങ്കില്‍ മഹാനടി പോലുളള ചിത്രങ്ങള്‍ താരത്തിന്റെതായി പുറത്തിറങ്ങുകയും ചെയ്തു.

മറ്റു താരങ്ങള്‍

മറ്റു താരങ്ങള്‍

സൗബിന്‍ ഷാഹിര്‍, സലിംകുമാര്‍,രമേഷ് പിഷാരടി,ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതമൊരുക്കുന്നത്. പി സുകുമാര്‍ സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X