ദുല്‍ഖറിന്റെ തിരിച്ചുവരവ് മിന്നിക്കും! യമണ്ടന്‍ പ്രേമകഥ വരുന്നു! ഷൂട്ടിംഗ് പൂര്‍ത്തിയായി
ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ ഒരു നാടന്‍ കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ദുല്‍ഖര്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ലോക്കല്‍ പെയിന്ററായി ദുല്‍ഖര്‍
ഒരു യമണ്ടന്‍ പ്രേമകഥയില്‍ തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രത്തിന്റെ ടെെറ്റിലില്‍ തന്നെ കൗതുകമുണര്‍ത്തികൊണ്ടാണ് സിനിമ വരുന്നത്. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

നിഖിലയും സംയുക്തയും
മലയാളത്തില്‍ അടുത്തിടെ ശ്രദ്ധേയരായ രണ്ടു നായികമാരാണ് നിഖില വിമലും സംയുക്ത മേനോനും. അരവിന്ദന്റെ അതിഥികളുടെ വിജയത്തിലൂടെ നിഖില താരമായപ്പോള്‍ തീവണ്ടിയിലൂടെ സംയുക്തയും തിളങ്ങി. യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ നായികമാരായി ഇവര്‍ രണ്ടു പേരുമാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട

ഹാസ്യതാരങ്ങള്‍
പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറുമാണ് സിനിമയില്‍ എത്തുന്നത്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍,അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്ജ്ജ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ടീം തിരക്കഥയെഴുതിയിരിക്കുന്നു. എഴുത്തിനു പുറമെ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുമുണ്ട് ഇരുവരും.

ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം
സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദുല്‍ഖര്‍, സൗബിന്‍ ഷാഹിര്‍, സലീംകുമാര്‍,ബിബിന്‍ ജോര്ജ്ജ്,വിഷ്ണു ഉണ്ണികൃഷ്ണന്‍,സംയുക്ത തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായഗ്രഹണം. എഡിറ്റിങ് ജോണ്‍ കുട്ടിയും, നാദിര്‍ഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ഷൂട്ടിംഗ് പൂര്‍ത്തിയായി
അതേസമയം സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. അണിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ഒരു പാക്കപ്പ് പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ വിഷു റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications