ആദ്യദിനങ്ങളില്‍ റെക്കോര്‍ഡുമായി ദുല്‍ഖറിന്റെ മരണമാസ്! യമണ്ടന്‍ പ്രേമകഥ തിയറ്ററുകളില്‍ മിന്നിക്കുന്നു
Recommended Video
ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകള്‍ക്ക് വമ്പന്‍ സ്വീകരണം നല്‍കി വരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ കാലങ്ങളായി മലയാള സിനിമയില്‍ കണ്ട് വരുന്നത്. എന്നാല്‍ നല്ല സിനിമകള്‍ക്കും അതേ പ്രധാന്യം നല്‍കുന്ന സ്ഥിതിയാണിപ്പോള്‍. ഇക്കൊല്ലത്തെ അവധിക്കാലം ലക്ഷ്യമാക്കി സൂപ്പര്‍താര ചിത്രങ്ങള്‍ ഇതിനകം തിയറ്ററുകളിലേക്ക് എത്തി. പിന്നാലെ യുവതാരങ്ങളുടെ സിനിമകളും എത്തി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയും റിലീസിനെത്തിയിരിക്കുകയാണ്. കോമഡി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രം തുടക്കത്തില്‍ തന്നെ നല്ല അഭിപ്രായം സ്വന്തമാക്കിയതോടെ സിനിമ കാണാന്‍ ആളുകളുടെ തിരക്ക് കൂടിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് റെക്കോര്‍ഡ് ബുക്കിംഗ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ദുല്‍ഖര്‍ വീണ്ടും മിന്നിച്ചു
മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ വര്‍ഷം ബോളിവുഡിലേക്കും തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം നടത്തിയതിനാല്‍ മലയാളത്തിലേക്ക് ചിത്രങ്ങളൊന്നും എത്തിയിരുന്നില്ല. ആരാധകരും നിരാശയിലായിരുന്നു. ഒടുവില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ ഒരു സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മറ്റ് ഭാഷകളില്‍ പോയി മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരപുത്രന്‍ മലയാളത്തിലും വീണ്ടും ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് എല്ലായിടത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇത് ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ ലഭിക്കാനും കാരണമായി.

റെക്കോര്‍ഡ് ബുക്കിംഗ്
ആദ്യ രണ്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് റെക്കോര്‍ഡ് ബുക്കിംഗാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പ്രമുഖ സെന്ററുകളിലെല്ലാം ഇതേ അവസ്ഥയാണ്. ഇത് മാത്രമല്ല കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ മിക്കയിടങ്ങളിലും ആദ്യ ദിവസങ്ങളില്‍ ഹൗസ്ഫുള്‍ പ്രദര്‍ശനമായിരുന്നു. റിലീസിന് മുന്‍പ് ബുക്കിംഗിന് ലഭിച്ചതിനെക്കാള്‍ ജനപ്രീതിയോടെയാണ് യമണ്ടന്‍ പ്രേമകഥ ജൈത്രയാത്ര തുടരുന്നത്. ബോക്‌സോഫീസില്‍ ആദ്യ ദിനങ്ങളില്‍ അതിശയിപ്പിക്കുന്ന കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.

മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും
മാര്‍ച്ച് 28 നായിരുന്നു മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ സിനിമയാണെന്നുള്ളതും ലൂസിഫറിനെ ശ്രദ്ധേയമാക്കി. മലയാളത്തിലെ സകലകാല റെക്കോര്‍ഡുകളും ഈ ചിത്രം തകര്‍ത്തു. ബോക്‌സോഫീസില്‍ നൂറും നൂറ്റിയമ്പതും കോടികള്‍ വാരിക്കൂട്ടിയ സിനിമയ്ക്ക് റെക്കോര്‍ഡ് പ്രദര്‍ശനമായിരുന്നു. ആദ്യ ഒരാഴ്ച കേരളത്തിലെ ഒട്ടുമിക്ക സെന്ററുകളും ഹൗസ്ഫുള്‍ ആയിരുന്നു. ലൂസിഫറിന് ടിക്കറ്റ് കിട്ടാത്ത സ്ഥിതി വന്നതോടെ സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കേണ്ടിയും വന്നിരുന്നു. ഇതേ അവസ്ഥയായിരുന്നു മമ്മൂട്ടിയുടെ മധുരരാജയ്ക്കും.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു
ലൂസിഫര്‍ തിയറ്ററുകളില്‍ ശക്തമായ പ്രകടനം നടത്തുന്നതിനൊപ്പമാണ് മമ്മൂട്ടിുടെ മധുരരാജയും റിലീസ് ചെയ്യുന്നത്. വിഷു, ഈസ്റ്റര്‍ അവധികള്‍ നോക്കിയാണ് മധുരരാജ എത്തിയത്. ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ മറ്റൊരു മെഗാഹിറ്റായി മാറിയ മധുരരാജയ്ക്കും വമ്പന്‍ വരവേല്‍പ്പായിരുന്നു. തിയറ്ററുകളില്‍ ആരാധകരുടെ തിരക്ക് കൂടിയതോടെ പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും മാറ്റം വന്നിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ താരചിത്രങ്ങള്‍ പോലെ തന്നെ ദുല്‍ഖറിന്റെ സിനിമയ്ക്കും വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങൡ അതിശയിപ്പിക്കുന്ന നമ്പര്‍ സ്വന്തമാക്കാന്‍ യമണ്ടന്‍ പ്രേമകഥയ്ക്ക് കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.


Click it and Unblock the Notifications











