ദുല്‍ഖറിന്റെ മത്സരം മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമായിരുന്നു! കളക്ഷനില്‍ മിന്നിച്ച് യമണ്ടന്‍ പ്രേമകഥ
ഒന്നര വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് വിഷ്ണു ഉണ്ണി കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരുന്നത്. കോമഡി എന്റര്‍ടെയിനറായി നിര്‍മ്മിച്ച ചിത്രം ഏപ്രില്‍ 25 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനം നല്ല അഭിപ്രായങ്ങള്‍ ലഭിച്ച യമണ്ടന്‍ പ്രേമകഥ ബോക്‌സോഫീസിലും മികച്ച സാമ്പത്തിക വരുമാനമുണ്ടാക്കിയിരിക്കുകയാണ്.
നിലവില്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 13 പ്രദര്‍ശനങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രതിദിനം നാല് ലക്ഷത്തിന് മുകളിലാണ് ഇവിടെ നിന്നും കളക്ഷന്‍ ലഭിക്കുന്നത്. ഇതോടെ ആദ്യ മൂന്ന് ദിവസം കൊണ്ട് പതിനാല് ലക്ഷത്തിന് മുകളിലാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ലഭിച്ചിരിക്കുന്ന തുക. 84 ശതമാനം ഓക്യുപന്‍സിയോടെയാണ് ഈ നേട്ടം. മള്‍ട്ടിപ്ലെക്‌സില്‍ മാത്രമല്ല തിരുവനന്തപുരം പ്ലെക്‌സിലും സിംഗിള്‍സിലും നല്ല പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് എത്തിയ ദുല്‍ഖറിന്റെ ചിത്രം കളര്‍ഫുള്‍ എന്റര്‍ടെയിനറായി മാറിയിരിക്കുകയാണ്. ആദ്യ ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് റെക്കോര്‍ഡ് ബുക്കിംഗാണെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. കേരളത്തിലെ പ്രമുഖ സെന്ററുകളിലെല്ലാം ഇതേ അവസ്ഥയാണ്. ഇത് മാത്രമല്ല കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ മിക്കയിടങ്ങളിലും ആദ്യ ദിവസങ്ങളില്‍ ഹൗസ്ഫുള്‍ പ്രദര്‍ശനമായിരുന്നു.
ഒരു ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നതെല്ലാം കോമഡി താരങ്ങളാണെന്നുള്ളതാണ് ശ്രദ്ദേയ കാര്യം. ദുല്‍ഖര്‍ നായകനാവുമ്പോള്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, അശോകന്‍, ഗ്രിഗറി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍.


Click it and Unblock the Notifications











