ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ എത്താറായി! റിലീസ് വിവരം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍! കാണൂ
കൈനിറയെ ചിത്രങ്ങളുമായിട്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ഈ വര്‍ഷം തുടങ്ങിയിരുന്നത്. തെലുങ്ക് ചിത്രം മഹാനടിയിലൂടെ തുടക്കമിട്ട ദുല്‍ഖര്‍ തമിഴ്,ഹിന്ദി ഭാഷകളിലും സിനിമകള്‍ ചെയ്തിരുന്നു. തെലുങ്കിലും ഹിന്ദിയിലുമായി ചെയ്ത ആദ്യ ചിത്രം തന്നെ ഹിറ്റാക്കി ദുല്‍ഖര്‍ അവിടെ താരമായിരുന്നു. തമിഴിലായിരുന്നു എറ്റവുമൊടുവിലായി ദുല്‍ഖര്‍ സിനിമകള്‍ ചെയ്തിരുന്നത്. കോളിവുഡില്‍ രണ്ട് ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിന് ശേഷം അടുത്തിടെയായിരുന്നു ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നത്. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക് എത്തിയിരുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കും എന്നാണറിയുന്നത്. ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രത്തിനു വേണ്ടി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസിക്കുറിച്ചുളള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഒരു യമണ്ടന്‍ പ്രേമകഥ
സോളോ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖറിന്റെതായി മലയാളത്തില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. വ്യത്യസ്തമാര്‍ന്ന പ്രമേയമുളള സിനിമകള്‍ ചെയ്യാറുളള ദുല്‍ഖര്‍ ഇത്തവണ ഒരു പ്രണയകഥയുമായിട്ടാണ് എത്തുന്നത്. കൗതുകമുളള ഒരു പേര് തന്നെയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ ഇട്ടിരിക്കുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
ദുല്‍ഖറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ചിത്രത്തില്‍ ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നതെന്നാണ് അറിയുന്നത്. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നടനും സംവിധായകനുമായ നാദിര്‍ഷയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

നായികമാര്‍
അരവിന്ദന്റെ അതിഥികളിലൂടെ പ്രേക്ഷക പ്രശംസ നേടിയ നിഖില വിമലും സംയുക്താ മേനോനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ടൊവിനോ തോമസ് ചിത്രം തീവണ്ടിയിലൂടെ തിളങ്ങിനില്‍ക്കുന്ന നായികയാണ് സംയുക്താ മേനോന്‍. ദുല്‍ഖര്‍ ചിത്രത്തിനു പുറമെ ലില്ലി എന്നൊരു ചിത്രവും സംയുക്തയുടെതായി പുറത്തിറങ്ങാനിരിക്കുന്നവയാണ്. ഫഹദിനൊപ്പമുളള ഞാന്‍ പ്രകാശന്‍ എന്ന ചിത്രമാണ് നിഖിലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം

വിഷ്ണുവും ബിബിനും
മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവുമാണ് യമണ്ടന്‍ പ്രേമകഥയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് പുതിയ സിനിമയുമായി എത്തുന്നത്. ദുല്‍ഖറിനു വേണ്ടി മികച്ചൊരു തിരക്കഥ തന്നെയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്.

റിലീസ്
ചിത്രീകരണം പുരോഗമിക്കുന്ന യമണ്ടന്‍ പ്രേമകഥ അടുത്ത വര്‍ഷം റിലീസിനെത്തുമെന്നാണ് അറിയുന്നത്. അടുത്ത കൊല്ലം ജനുവരിയില്‍ ചിത്രം റീലിസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമുളള ദുല്‍ഖറിന്റെ പക്ക കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖറിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സലീംകുമാര്‍,സൗബിന്‍ ഷാഹിര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്ജ്,ധര്‍മ്മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളിലൊരാളായ ആന്റോ ജോസഫാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications