ക്രിക്കറ്റ് കളിക്കാരനായി ദുല്‍ഖര്‍ സല്‍മാന്‍! ബോളിവുഡിനെ കൈയിലെടുക്കാന്‍ ദുല്‍ഖറിന്റെ മാസ് എന്‍ട്രി!
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ദുല്‍ഖര്‍ നായകനാവുന്ന ബോളിവുഡ് സിനിമ ജൂണില്‍ റിലീസിനെത്താന്‍ പോവുകയാണ്. അതിനിടെ കുഞ്ഞിക്ക നായകനാവുന്ന അടുത്ത ബോളിവുഡ് സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും എത്തിയിരിക്കുകയാണ്.
ദുല്‍ഖറിന്റെ അടുത്ത സിനിമ ക്രിക്കറ്റ് താരമായിട്ടാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിന് വേണ്ടി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനമാണ് നടത്താന്‍ പോവുന്നത്. അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവലിലെ ഒരു കഥാപാത്രത്തിനനുസരിച്ചാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്.

ദുല്‍ഖറിന്റെ സിനിമ
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബോളിവുഡില്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വന്നിരിക്കുകയാണ്. ഒരു ക്രിക്കറ്റ് താരമായിട്ടാണ് ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത്.

പരിശീലനം
സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനമാണ് വേണ്ടത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നോവലിനെ അടിസ്ഥാനമാക്കി
അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകക്കപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നോവല്‍ നിര്‍മ്മിച്ചത്.

സോയയുടെ ഭാഗ്യം
സോയയുടെ ഭാഗ്യം കൊണ്ടായിരുന്നു അന്ന് ഇന്ത്യ ലോകക്കപ്പ് ജയിച്ചതെന്നായിരുന്നു വിശ്വാസം. അതാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നതെന്നാണ് പറയുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്. സോനം കപൂറാണ് സിനിമയിലെ നായിക.

കര്‍വാന്‍ വരുന്നു
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയാണ് കര്‍വാന്‍. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമ റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് നിര്‍മ്മിക്കുന്നത്.

റിലീസിനെത്തുന്നു..
ഇര്‍ഫാന്‍ ഖാനാണ് സിനിമയിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ ഈ വരുന്ന ജൂണ്‍ 1 ന് തിയറ്ററുകളിലേക്ക് റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.


Click it and Unblock the Notifications