അത് കണ്ടപ്പോള്‍ ഡയറ്റൊക്കെ മറന്നു! വാരിവലിച്ച് ഭക്ഷണം കഴിച്ചതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍!
ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടുമൊരു മലയാള സിനിമയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ബോളിവുഡിലും സജീവമായപ്പോള്‍ ഈ താരത്തെ മലയാളത്തിന് നഷ്ടനമാവുന്നുവെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാണ് അടുത്ത മലയാള ചിത്രവുമായി എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും താരപുത്രനോട് ആരാധകര്‍ ചോദിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്നും ആരാധകരുടെ കാത്തിരിപ്പിനുള്ള ഗമണ്ടന്‍ മറുപടി തന്നെയാണ് യമണ്ടന്‍ പ്രേമകഥയെന്നുമായിരുന്നു സിനിമ കണ്ടതിന് ശേഷം എല്ലാവരും പറഞ്ഞത്. നവാഗതനായ ബിസി നൗഫലായിരുന്നു ഈ ചിത്രമൊരുക്കിയത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തില്‍ വേറിട്ട കഥാപാത്രവുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്.
ഇത്തരത്തിലൊരു കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കയും തുടക്കത്തില്‍ താരപുത്രനെ അലട്ടിയിരുന്നു. വാപ്പച്ചിയുടെ അഭിപ്രായം കൂടി കേട്ടതിന് ശേഷമായിരുന്നു താരപുത്രന്‍ ഈ സിനിമ സ്വീകരിച്ചത്. തനിനാടനായി കള്ളി ഷര്‍ട്ടും കൈലിയുമായെത്തിയ ദുല്‍ഖറിനെ കണ്ടപ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വലിയ ബാഗോ നാട് വിടലോ ഒന്നുമില്ലാത്ത സിനിമയാണ് ഇതെന്ന് ദുല്‍ഖര്‍ തന്നെ പറഞ്ഞിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്.

ഡയറ്റ് നിലനിര്‍ത്തുന്ന കാര്യത്തില്‍ വാപ്പച്ചിയും താനും ശ്രദ്ധാലുവാണെന്നും ഭക്ഷണ താല്‍പര്യമുണ്ടെങ്കിലും ഡയറ്റ് കൃത്യമായി പാലിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ശരീരത്തിലെ മാറ്റത്തെക്കുറിച്ച് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാവുമെന്നും അദ്ദേഹം ഒരഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. എന്നാല്‍ യമണ്ടന്‍ പ്രേമകഥയ്ക്കിടയില്‍ മാങ്ങയിട്ട മീന്‍കറിയും ചോറും കിട്ടിയപ്പോള്‍ ഡയറ്റ് മറന്നുപോയെന്നും ആ രംഗത്ത് താന്‍ അഭിനയിക്കുകയായിരുന്നില്ല മറിച്ച് ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ഭക്ഷണം കാണാത്ത തരത്തിലുള്ള കഴിപ്പായിരുന്നു അത്. ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











