മാസ് ഗെറ്റപ്പില്‍ ദുല്‍ഖര്‍ സല്‍മാന്‍, സല്യൂട്ടിന്‌റെ പുതിയ പോസ്റ്റര്‍ വൈറല്‍, ഏറ്റെടുത്ത് ആരാധകര്‍
ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് സല്യൂട്ട്. ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പക്കാ പോലീസ് സ്‌റ്റോറിയായ സല്യൂട്ടിന്‌റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രീയക്കാരുടെ ഇടയില്‍ കൂടി വയര്‍ലെസും ലാത്തിയുമായി നടന്നുനീങ്ങുന്ന ദുല്‍ഖറിന്‌റെ മാസ് പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്.

സല്യൂട്ടിന്‌റെ പുതിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വേഫറര്‍ ഫിലിംസിന്‌റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.
തമിഴിലെ പ്രശസ്ത മ്യൂസിക്ക് ഡയറക്ടര്‍ സന്തോഷ് നാരായണനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കുന്നത്. കബാലി, കാല, പരിയേറും പെരുമാള്‍, കര്‍ണന്‍ ഉള്‍പ്പെടെയുളള ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ആളാണ് സന്തോഷ് നാരായണന്‍. അതേസമയം അസ്ലം പുരയില്‍ ഛായാഗ്രഹണവും പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
തെലുങ്ക് താരം അനസൂയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
കുറുപ്പിന് പുറമെ ഈ വര്‍ഷം വലിയ ആകാംക്ഷകളോടെ ദുല്‍ഖര്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ ആണ് ദുല്‍ഖര്‍ സല്‍മാന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും നടന്‍ എത്തിയിരുന്നു. സല്യൂട്ടിന് പുറമെ ഹേയ് സിനാമിക, യുദ്ധം തോ റസൈന പ്രേമകഥ തുടങ്ങിയവയും കുഞ്ഞിക്കയുടെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്.


Click it and Unblock the Notifications