ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും നിരാശ നല്‍കുകയാണോ? ബിജോയ് നമ്പ്യാര്‍ ചിത്രത്തിന്റെ പുതിയ വിശേഷം ഇതാണ്!!
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് സോലോ. ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് സോലോ. ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്. സിനിമ അടുത്തമാസം അവസാന ആഴ്ചയോട് കൂടി തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീണ്ടും ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്.
സെപ്റ്റംബര്‍ 21 റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്ന വാര്‍ത്തകളെങ്കിലും ഇനിയുടെ ടെക്‌നീക്കല്‍ വര്‍ക്കുകള്‍ ഇനിയും ബാക്കി നില്‍ക്കുന്നതിനാല്‍ ഓക്ടോബര്‍ മാസത്തിലേക്ക് മാറ്റുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ആര്‍മി വേഷത്തില്‍ അഭിനയിക്കുന്നതും അതിനൊപ്പം അഞ്ച് ഗെറ്റപ്പിലെത്തുന്നതുമായ സിനിമ എന്ന പ്രത്യേകതയും സോലോയ്ക്ക് ഉണ്ട്.

സോലോ
പ്രമുഖ സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സിനിമയാണ് സോലോ.

റിലീസ് മാറ്റി
ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിങ്ങ് തീയതി മാറ്റിയിരിക്കുകയാണ്. ആദ്യം സെപ്റ്റംബര്‍ 21 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓക്ടോബര്‍ 5 ലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്.

പൂജ ഹോളിഡേയ്ക്ക് ഇല്ല
സെപ്റ്റംബര്‍ അവസാന ആഴ്ചയ്ക്ക് പൂജ ഹോളിഡേ ലക്ഷ്യമിട്ടായിരുന്നു സിനിമ റിലീസിന് വേണ്ടി ആദ്യം തയ്യാറാക്കിയത്. എന്നാല്‍ പൂജ കഴിഞ്ഞിടാണ് ഇനി സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ടീസര്‍ ഹിറ്റായിരുന്നു
സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പ്രണയവും ആക്ഷനും ബുള്ളറ്റും നിറഞ്ഞ നിന്നതായിരുന്നു ട്രെയിലര്‍. ഇതോടെ സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ്

ദുല്‍ഖറിന്റെ സിനിമകള്‍
നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് ദുല്‍ഖര്‍. മലയാളം, തമിഴ്, തെലുങ്കു, ബോളിവുഡ് എന്നിങ്ങനെ പല ഭാഷകളിലായി ഒരുപാട് സിനിമകളാണ് അണിയറില്‍ ഒരുങ്ങുന്നത്.

ഓണചിത്രം
നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന പറവ എന്ന സിനിമയാണ് ഓണത്തിന് റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം. ഈ സിനിമയും വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications