»   » സോലോ പൊളിക്കുമെന്ന് ആരാധകര്‍, ജിന്നിന്റെ പിറന്നാള്‍ സ്‌പെഷ്യലായി എത്തിയ വീഡിയോ

സോലോ പൊളിക്കുമെന്ന് ആരാധകര്‍, ജിന്നിന്റെ പിറന്നാള്‍ സ്‌പെഷ്യലായി എത്തിയ വീഡിയോ

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്റെ ബഹുഭാഷ ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജൂലൈ 29 ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകരെ വീണ്ടും ആകാംക്ഷയിലാഴ്ത്തി സോലോയുടെ വീഡിയോ പുറത്ത് വിട്ടു. നിമിഷങ്ങള്‍ക്കുള്ളിലാണ് ചിത്രത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്.

33 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ അതിഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കിടിലന്‍ പശ്ചത്തല സംഗീതത്തോടെ ദുല്‍ഖര്‍ സല്‍മാന്‍ ഖാന്റെ ബൈക്ക് റൈഡിങോടെയാണ് വീഡിയോ തുടങ്ങുന്നത്. പ്രേക്ഷക മനസുകള്‍ കീഴടക്കിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രം ഓര്‍മ്മ വരും ആ രംഗങ്ങളിലൂടെ..


നാലു ഗെറ്റപ്പുകള്‍

ദുല്‍ഖര്‍ സല്‍മാന്‍ ഖാന്റെ നാലു പുതിയ ഗെറ്റപ്പുകളാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീഡിയോയുടെ ഹൈലൈറ്റും അതു തന്നെയാണ്.


ഇതുവരെ കാണാത്തത്

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോലോ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും ലഭിക്കുക. ചിത്രത്തിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ നിന്ന് അക്കാര്യം വ്യക്തമാണ്.


സംഗീതം

ജനപ്രിയ മ്യൂസിക് ബാന്റ് ഉള്‍പ്പടെ 11 പേരാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. മസാല കോഫി, അകം, ഫില്‍ട്ടര്‍ കോഫി, പ്രമുഖ മ്യുസീഷ്യന്മാരായ പ്രശാന്ത് പിള്ളെ, സൂരജ് എസ് കുറുപ്പ്, ഗൗരവ് ഗോദ്കിന്ദി, ബ്രോദാ വി, അഭിനവ് ബന്‍സാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.


പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍

ആന്‍ അഗസ്റ്റിന്‍, കബാലി ഫെയിം സായി ധന്‍സിക, മോഡല്‍ ആര്‍ത്തി വെങ്കടേഷ്, കന്നട നടി ശ്രുതി ഹരിഹരന്‍, മറാത്തി നടി സായി തംഹന്‍കര്‍, ആശ ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സഹതാരങ്ങള്‍

ബോളിവുഡ് നടന്‍ ദിനോ മൊറേ, നാസര്‍, സുഹാസിനി, പ്രകാശ് ബെലേവദി, നേഹ ശര്‍മ്മ, സൗബിന്‍ ഷഹീര്‍, ആര്‍ പാര്‍ത്ഥിപന്‍, ജോണ്‍ വിജയ്, സതീഷ്, ദീപ്തി സതി, ഖ്വാസിക് മുഖര്‍ജി, ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അന്‍സന്‍ പോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സോലോ വീഡിയോ


English summary
Dulquer Salmaan's Solo Glimpse Video Goes Viral!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam