»   » ദുല്‍ഖര്‍ സല്‍മാന്റെ അഞ്ച് ഗെറ്റപ്പുകള്‍ ഉടന്‍ കാണാം! അതിന് മുമ്പ് മൂന്ന് സര്‍പ്രൈസ് ഇന്ന് വരുന്നു!!

ദുല്‍ഖര്‍ സല്‍മാന്റെ അഞ്ച് ഗെറ്റപ്പുകള്‍ ഉടന്‍ കാണാം! അതിന് മുമ്പ് മൂന്ന് സര്‍പ്രൈസ് ഇന്ന് വരുന്നു!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ക്ക് ഇത് പ്രതീക്ഷകളുടെ കാലമാണ്. പല ഭാഷകൡലായി ദുല്‍ഖര്‍ അഭിനയിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന സോലോയുടെ ടീസര്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസിങ്ങ് തീയതി തീരുമാനിച്ചിരിക്കുകയാണ്.

ദുല്‍ഖറിനെ 'ഒരു ഭയങ്കര കാമുകനാ'ക്കാന്‍ ഇനിയും സമയം വേണം!വ്യാജ വാര്‍ത്തകള്‍ തള്ളികളഞ്ഞ് നിര്‍മാതാവ്!

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറില്‍ തന്നെ തിയറ്ററുകളിലേക്കെത്തുകയാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ചിത്രം സെപ്റ്റംബര്‍ 21 റിലീസ് ചെയ്യുമെന്നാണ്. അതിനിടെ സിനിമയിലെ ഓഡിയോയും ഇന്ന് പുറത്ത് വിടുമെന്ന് ഇന്നലെ ദുല്‍ഖര്‍ പറഞ്ഞിരുന്നു.

സോലോ


ദുല്‍ഖര്‍ സല്‍മാന്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സിനിമയാണ് സോലോ. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് നിര്‍മ്മിക്കുന്നത്.

റിലീസ് തീരുമാനിച്ചു

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിങ്ങ് തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 21 നാണ് നിലവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ലക്ഷ്യം പൂജ ഹോളിഡേ?

സെപ്റ്റംബര്‍ അവസാന ആഴ്ച പൂജ ഹോളിഡേ ആയാതിനാല്‍ സോലോ ലക്ഷ്യമിടുന്നത് പൂജ അവധിക്ക് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനെന്നാണ് പറയുന്നത്. പൂജ അവധിക്ക് ഒരാഴ്ച മുമ്പാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ഓഡിയോ ഇന്ന് പുറത്ത് വരും

ചിത്രത്തിലെ ഓഡിയോ ഇന്ന് പുറത്ത് വരുമെന്നാണ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ പറഞ്ഞിരുന്നത്. വേള്‍ഡ് ഓഫ് രുദ്ര മ്യുസിക് മൂന്ന് മികച്ച ഗാനങ്ങള്‍ ഒരുക്കിയിരിക്കുയാണെന്നും അവ ഇന്ന് പുറത്ത് വരുമെന്നുമായിരുന്നു താരം പറഞ്ഞത്.

മൂന്ന് പാട്ടുകള്‍

മലയാളത്തിലും തമിഴിലുമായി ഒരുക്കിയ മൂന്ന് പാട്ടുകളാണ് ഇന്ന് പുറത്തിറക്കാന്‍ പോവുന്നത്. രോഷോമോന്‍, സാജന്‍ മിയര്‍ ഘര്‍ ആയ്, സീത കല്യാണം എന്നിങ്ങനെയുള്ള പാട്ടുകളാണ് പുറത്ത് വരുന്നത്.

ഓണചിത്രം


ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന പറവ എന്ന സിനിമയാണ് ഓണത്തിന് റിലീസ് ചെയ്യുന്നത്. നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

സെപ്റ്റംബറില്‍ രണ്ട് റിലീസ്


ഓണം റിലീസിനായി പറവ എത്തുമ്പോള്‍ ആ മാസം തന്നെ സോലോയും തിയറ്ററുകളിലെത്തുകയാണ്. അങ്ങനെ നോക്കുമ്പോള്‍ സെപ്റ്റംബറില്‍ രണ്ട് ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍ തിയറ്ററുകളെ കൈയടക്കും.

സോലോയുടെ ടീസര്‍


പുറത്ത് വന്നിരിക്കുന്ന ടീസറില്‍ ദുല്‍ഖറിന്റെ ഒരു ഗെറ്റപ്പ് മാത്രമെ കാണിച്ചിട്ടുള്ളു. പട്ടാളക്കാരനായും പിന്നീട് പ്രണയത്തെ ചേര്‍ത്ത് പിടിക്കുന്ന ആളായിട്ടുമൊക്കെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

English summary
Dulquer Salmaan's Solo: Is This The Release Date Of The Movie?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam