»   »  ദുല്‍ഖറിന്റെ കഥാപാത്ര രഹസ്യം, അണിയറപ്രവര്‍ത്തകര്‍ ചിത്രം പുറത്ത് വിട്ടു!

ദുല്‍ഖറിന്റെ കഥാപാത്ര രഹസ്യം, അണിയറപ്രവര്‍ത്തകര്‍ ചിത്രം പുറത്ത് വിട്ടു!

By: സാൻവിയ
Subscribe to Filmibeat Malayalam

ബിജോയ് നമ്പ്യാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം സോലയുടെ റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകര്‍ക്കിടയില്‍ ഗംഭീര വരവേല്‍പ്പായിരുന്നു. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെ വെളിപ്പെടുത്തിയിരിക്കുന്നു.

Also Read: ഏഴു വര്‍ഷത്തെ പ്രണയം, അത് അങ്ങ് ഉറപ്പിച്ചു.. സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ഫോട്ടോസ് കാണാം..

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആ കഥാപാത്രങ്ങളിലെ ലെഫ്റ്റനന്റ് രുദ്ര രാമചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിച്ത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ആര്‍മി ലുക്ക്

ദുല്‍ഖറിന്റെ കിടിലന്‍ ആര്‍മി ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ ചെറു പുഞ്ചിരിയോടെയുള്ള കഥാപാത്രം ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ദുല്‍ഖറിന്റെ ലെഫറ്റനന്റ് രുദ്ര രാമചന്ദ്രന്‍ എന്ന കഥാപാത്രമാണിത്.

ബിജോയ് നമ്പ്യാര്‍ ചിത്രം

ബോളിവുഡ് മലയാളി സംവിധായകനായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള സിനിമയാണ് സോലോ. നാലു കഥകള്‍ അടങ്ങിയതാണ് ചിത്രം. ഭൂമി, തീ, ജലം, കാറ്റ് എന്നീ നാലു ഘടകങ്ങളും ചിത്രത്തിന്റെ കഥയില്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍

ആന്‍ അഗസ്റ്റ്യന്‍, കന്നട നടി ശ്രുതി ഹരിഹരന്‍, ആര്‍ത്തി വെങ്കിടേഷ്, കബാലി ഫെയിം സായി ധന്‍സിക, ദീപ്തി സദി, മറാത്തി നടി സായി തംഹന്‍കര്‍, ആശാ ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

ബോളിവുഡ് നടന്‍ ദിനോ മോറേ, നാസര്‍, സുഹാസിനി, പ്രകാശ് ബെല്‍വാഡി, നേഹാ ശര്‍മ്മ, സൗബിന്‍ ഷാഹിര്‍, ആര്‍ പാര്‍ത്ഥിപന്‍, ജോണ്‍ വിജയ്, സതീഷ്, ഖ്വാഷിക് മുഖര്‍ജി, ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അന്‍സണ്‍ പോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയ്ക്ക്

മാതൃഭാഷയില്‍ ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് സോലോ എന്ന ചിത്രം പുതിയൊരു അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഷോട്ടും

ചിത്രത്തിന്റെ ഓരോ ഷോട്ടും ഒരുക്കിയിരിക്കുന്നത് സൂഷ്മതയോടെയാണെന്ന് സംവിധായകന്‍ പറയുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ കൈവിടാതെ തിയേറ്ററുകളില്‍ എത്തിക്കുകയാണ് ചിത്രത്തില്‍ പിന്നില്‍. ആത്മാര്‍ത്ഥമായ പരിശ്രമം ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറഞ്ഞു.

എന്റെ ഭാഗ്യം

ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന് ദുല്‍ഖര്‍ പറയുന്നു. ചെന്നൈയില്‍ വെച്ച് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. ചിത്രത്തിന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റ് അപാരമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

മലയാളം, തമിഴ്

മലയാളം, തമിഴ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്‌തെ ഒകെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.

English summary
Dulquer Salmaan's Solo: Meet The First Character

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam