നാലു നടിമാര്‍ക്കൊപ്പം റൊമാന്‍സ് പങ്കു വെച്ച് ദുല്‍ഖര്‍
ഈ വര്‍ഷം ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ
ഈ വര്‍ഷം ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോലോ. ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബറില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാലു കഥകളടങ്ങിയ കഥാസമാഹാരമാണ് സോലോ എന്നാണ് റിപ്പോര്‍ട്ടുള്‍ സൂചിപ്പിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള ചിത്രത്തില്‍ നാലു നടിമാരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അന്യഭാഷക്കാരായ നടിമാരാണ് ഇവരൊക്കെ.

നേഹ ശര്‍മ്മ
ബോളിവുഡ് നടിയായ നേഹ ശര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണിത്. അക്ഷര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നേഹ ശര്‍മ്മ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ അവതരിപ്പിരിക്കുന്ന ലെഫ്റ്റനന്റ് രുദ്ര രാമചന്ദ്രനൊപ്പം ലവ് സീനുകളിലും നേഹ ശര്‍മ്മ എത്തുന്നുണ്ട്.

സായി ധന്‍സിക
കബാലി ഫെയിം സായി ധന്‍സികയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റൊമാന്റിക് സീനിലാണ് സായി ധന്‍സികയും അഭിനയിക്കുന്നത്.

ആര്‍ത്തി വെങ്കിടേഷ്
പ്രമുഖ മോഡലായ ആര്‍ത്തി വെങ്കിടേഷിന്റെ ആദ്യ സിനിമയാണിത്. ചിത്രത്തിലെ ദുല്‍ഖറിനൊപ്പമുള്ള റൊമാന്റിക് സീനുകളില്‍ ആര്‍ത്തി വെങ്കിടേഷുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ശ്രുതി ഹരിഹരന്‍
കന്നട നടി ശ്രുതി ഹരിഹരന്റെ ആദ്യ മലയാളം ചിത്രമാണ് സോലോ. ചിത്രത്തിലെ പ്രധാന നായികമാരില്‍ ഒരാളായാണ് ശ്രുതി ഹരിഹരന്‍ എത്തുന്നത്.


Click it and Unblock the Notifications