Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ദുല്‍ഖറിന്റെ സുകുമാരക്കുറുപ്പ് ഉടനെത്തും? ഷൂട്ടിംഗ് അടുത്ത മാസങ്ങളില്‍ തുടങ്ങാന്‍ സാധ്യത
ബോളിവുഡിലേക്ക് അഭിനയിക്കാന്‍ പോയതിനാല്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്മാന് മലയാളത്തിലേക്ക് എത്തുന്നത്. വീണ്ടും ബോളിവുഡിലും മറ്റ് ഇന്‍ഡസ്ട്രികളിലും സജീവമായി പ്രവര്‍ത്തിക്കുകയാണ് താരം. ദുല്‍ഖറിന്റെ മലയാളത്തിലെ അടുത്ത സിനിമ ഏതാണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഒടുവിലത് സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സുകുമാരക്കുറുപ്പ്. കേരളത്തിലെ സുപ്രസിദ്ധ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസങ്ങളില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ദുല്‍ഖറിനോട് അടുത്ത വൃത്തങ്ങളാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റഴും പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടത്. സെക്കന്‍ഡ് ഷോ യിലൂടെ ദുല്‍ഖറിനെ സിനിമയിലെത്തിച്ച ശ്രീനാഥ് രാജേന്ദ്രനാണ് ഊ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ അനൗണ്‍സ് ചെയ്ത സമയത്ത് ഒരു പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recommended Video
സിനിമ പ്രഖ്യാപിച്ച് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. ചിത്രത്തിന്റെ പുരോഗതി എന്തായി എന്ന് ആരാധകര്‍ അണിയറ പ്രവര്‍ത്തകരോട് ചോദിച്ച് കൊണ്ടേ ഇരിക്കുകയാണ്. അഞ്ച് വര്‍ഷമെടുത്തിട്ടാണ് സുകുമാരക്കുറിപ്പിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു. സിനിമ വൈകിയതിനാല്‍ ഫാന്‍ മേഡ് പോസ്റ്ററുകളും പുറത്ത് വന്നിരുന്നു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!