For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദ് ഫാസിലിനോട് ദുല്‍ഖര്‍ സല്‍മാന്‍! നച്ചുവും നീയും കുടുംബാംഗങ്ങളെപ്പോലെ! സ്നേഹാശംസ വൈറല്‍!

  |

  യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഫഹദ് ഫാസിലിന്റെ പിറന്നാളാണ് ആഗസ്റ്റ് 8ന്. താരങ്ങളും ആരാധകരുമൊക്കെ ഫഹദിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തത്തില്‍ വിറുങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ദുരിതപ്പെയ്ത്തിനിടയിലാണ് ഉരുള്‍പൊട്ടലും വിമാന അപകടവും സംഭവിച്ചത്. അപകടവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെട്ടത്. ആഘോഷിക്കാനുള്ള അവസരമല്ലെങ്കിലും ഫഹദിന് ആശംസകളുമായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു.

  ബാലതാരമായി സിനിമകളില്‍ മുഖം കാണിച്ചിരുന്നുവെങ്കിലും ഭാവിയില്‍ അഭിനേതാവാകുന്നതിനെക്കുറിച്ചൊന്നും ഫഹദ് ഫാസില്‍ പ്ലാന്‍ ചെയ്തിരുന്നില്ല. കൈയ്യെത്തും ദൂരത്തിലൂടെ ഫാസിലായിരുന്നു മകനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അഭിനയിക്കാനറിയില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു അരങ്ങേറ്റ ചിത്രത്തിലൂടെ താരപുത്രന് ലഭിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ച് വരവായിരുന്നു ഫഹദ് നടത്തിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു നസ്രിയയുമായി പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. ഫഹദിന് ആശംസയുമായെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

  ഷാനുവിനോട് ദുല്‍ഖര്‍

  ഷാനുവിനോട് ദുല്‍ഖര്‍

  ഹാപ്പി ബര്‍ത്ത് ഡേ ഷാനുവെന്ന് പറഞ്ഞായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ കുറിപ്പ് തുടങ്ങുന്നത്. എന്തുകൊണ്ടോ നമ്മൾ ഒന്നിച്ച് പുറത്ത് പോയപ്പോഴൊന്നും ചിത്രങ്ങളെടുത്തിട്ടില്ല. ഇത് നമ്മൾ രണ്ടുപേർക്കും മറക്കാനാകാത്ത ഒരു യാത്രയാണ്. കുട്ടിക്കാലം മുതൽക്കേയുള്ള ചങ്ങാത്തവും കോളേജ് കാലവും അതിനൊക്കെ ശേഷം ഇപ്പോഴിതാ ഒരേ ഇൻഡസ്ട്രിയിലെ രണ്ട് അഭിനേതാക്കളായി നമ്മൾ മുന്നേറുന്നു. നമ്മളെപ്പോഴും കണക്ടഡാണ്.

  കുടുംബാംഗങ്ങളെപ്പോലെ

  കുടുംബാംഗങ്ങളെപ്പോലെ

  നീയും നച്ചുവും കുടുംബാംഗങ്ങളെ പോലെയാണ്. എന്തൊക്കെ നടക്കുന്നുണ്ടെങ്കിലും ഈ പിറന്നാൾ സ്പെഷ്യലായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും താരം കുറിച്ചിരുന്നു. ഫഹദിനൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്‍റെ കുറിപ്പും ചിത്രവും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഫഹദും ദുല്‍ഖറും മാത്രമല്ല നസ്രിയയും അമാലും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് ഷോപ്പിംഗിനും മറ്റുമായി ഇവരൊന്നിക്കാറുണ്ട്. മറിയവുമായി നല്ല കൂട്ടാണ് നസ്രിയ.

  പൃഥ്വിരാജും സുപ്രിയയും

  പൃഥ്വിരാജും സുപ്രിയയും

  ഫഹദിന് ആശംസയുമായി പൃഥ്വിരാജും സുപ്രിയയും എത്തിയിരുന്നു. കുടുംബസമേതമായുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. ഷാനുവിന് പിറന്നാളാശംസ നേര്‍ന്നുള്ള പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും പോസ്റ്റും വൈറലായിരുന്നു. പൃഥ്വിയും കുടുംബവുമായും അടുത്ത സൗഹൃദമുണ്ട് നസ്രിയയ്ക്ക്.

  Dulquer salmaan's bet with Mammootty | FilmiBeat Malayalam
   നസ്രിയ കുറിച്ചത്

  നസ്രിയ കുറിച്ചത്

  ഫഹദിന് സ്നേഹാശംസ അറിയിച്ച് നസ്രിയ നസീമും എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. നിന്നെ ഇവിടെ ജനിപ്പിച്ചതിനു ഞാൻ എന്നും അല്ലാഹുവിനോട് നന്ദി പറയും. നീ എനിക്ക് ആരാണെന്നു ഈ ലോകത്തിലെ എല്ലാ വാക്കുകളും ഒരുമിച്ചു ഉപയോഗിച്ചാലും നിർവചിക്കാനാവില്ല. എന്റെ ഹൃദയം പൂർണ്ണമായും നിന്റേതാണ്. നിന്നിൽ ഒന്നും മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല (അങ്ങനെ വരാൻ വഴി ഇല്ലല്ലോ എന്നാകും ചിന്തിക്കുക എന്നെനിക്കറിയാം.

  സോഷ്യല്‍ മീഡിയയില്‍ ഇല്ല

  സോഷ്യല്‍ മീഡിയയില്‍ ഇല്ല

  എന്റെ ഈ പൈങ്കിളി വാചകങ്ങൾ വായിക്കാൻ നീ സമൂഹ മാധ്യമങ്ങളിൽ ഇല്ലാത്തതു ഭാഗ്യം). പക്ഷെ സത്യമായും നിന്നിൽ ഒന്നും മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എങ്ങനെ ആയിരുന്നുവോ അതു തികച്ചും യാഥാർഥ്യമാണ്. ഞാൻ അതു വല്ലാതെ ഇഷ്ടപെടുന്നുവെന്നും നസ്രിയ കുറിച്ചിരുന്നു.

   ജീവിതത്തേക്കാളേറെ

  ജീവിതത്തേക്കാളേറെ

  നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്ര നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല (സാധാരണ തിരിച്ചാണ് സംഭവിക്കുന്നത് എന്ന് എനിക്കറിയാം). പക്ഷെ നിന്റെ കാര്യത്തിൽ എല്ലാം വ്യത്യസ്തമാണ്. ഞാൻ അറിയുന്ന ഏറ്റവും അലിവുള്ള മനുഷ്യന്, ഞാൻ അറിയുന്ന ഏറ്റവും പച്ചയായ മനുഷ്യന്, ഞാൻ അറിയുന്ന ഏറ്റവും കരുതലുള്ള മനുഷ്യന് എന്റെ ഭർത്താവിന് പിറന്നാൾ ആശംസകൾ. ഞാൻ എന്റെ ജീവിതത്തെക്കാളേറെ നിന്നെ സ്നേഹിക്കുന്നു.

  English summary
  Dulquer Salmaan's sweet birthday wishes to Fahad Faasil trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X