മലയാള സിനിമയ്ക്ക് ദുല്‍ഖറിനെ നഷ്ടമാവുമോ? ദുല്‍ഖറിന്റെ തെലുങ്കു ചിത്രത്തിനെക്കുറിച്ച് അറിയണോ!!!

By Teresa John

മലയാള സിനിമയുടെ മാത്രം കുഞ്ഞിക്കയായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇനി മുതല്‍ ടോളിവുഡിന്റെ കൂടെയായിരിക്കും. ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ പോവുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

പുതിയ സിനിമയില്‍ ദുല്‍ഖര്‍ വ്യത്യസ്ത കഥാപാത്രമായിട്ടാണ് എത്തുന്നത്. തമിഴിലെ സൂപ്പര്‍ സ്റ്റാറായിരുന്ന ജെമനി ഗണേശിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റം

ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റം

മലയാള സിനിമയുടെ മാത്രമായിരുന്ന ദുല്‍ഖര്‍ അന്യഭാഷ ചിത്രങ്ങളിലേക്കും അരങ്ങേറ്റം നടത്തുകയാണ്. വ്യത്യസ്ത വേഷത്തിലെത്തുന്ന തെലുങ്കിലെ ദുല്‍ഖറിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ജെമിനി ഗണേശനായി ദുല്‍ഖര്‍

ജെമിനി ഗണേശനായി ദുല്‍ഖര്‍

സിനിമയില്‍ ദുല്‍ഖറിന്റെ കഥാപാത്രം തമിഴ് സിനിമയിലെ ഇതിഹാസമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. മാത്രമല്ല ചിത്രം ജെമിനി ഗണേശന്റെ ഭാര്യയായിരുന്ന നടി സാവിത്രിയുടെ ജീവിതകഥയാണ് പറയുന്നത്.

സാവിത്രി

സാവിത്രി

സാവിത്രി ഇന്ത്യന്‍ സിനിമയിലെ മികച്ച നടിയായിരുന്നു. പല ഭാഷകളിലും അഭിനയിച്ചിരുന്നെങ്കിലും തമിഴിലും തെലുങ്കിലുമായിട്ടായിരുന്നു പ്രധാനമായും സിനിമകള്‍ ചെയ്തിരുന്നത്. നടിയുടെ ജീവിതമാണ് പുതിയ സിനിമയായി നിര്‍മ്മിക്കുന്നത്.

സാവിത്രിയും ജെമിനി ഗണേശനും

സാവിത്രിയും ജെമിനി ഗണേശനും

ജെമിനി ഗണേശന് മറ്റ് ഭാര്യ ഉണ്ടായിരുന്നെങ്കിലും നടി സാവിത്രിയെ അദ്ദേഹം വിവാഹം കഴിക്കുകയായിരുന്നു. 1955 ലാണ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ 1981 നടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മഹാനതി

മഹാനതി

സാവിത്രിയുടെ സ്വകാര്യ ജീവിതവും കരിയറുമെല്ലാം ഉള്‍ക്കെള്ളിച്ചു കൊണ്ടാണ്് പുതിയ സിനിമ നിര്‍മ്മിക്കുന്നത്. മഹാനതി എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഹൈദരാബാദില്‍ ആരംഭിക്കുകയാണ്.

തമിഴിലും സിനിമ വരുന്നു

തമിഴിലും സിനിമ വരുന്നു

തെലുങ്കില്‍ 'മഹാനതി' എന്നാണെങ്കിലും തമിഴില്‍ 'നടികര്‍ തിലകം' എന്ന പേരിലും സിനിമ നിര്‍മ്മിക്കുകയാണ്. ജെമിനി ഗണേശനും സാവിത്രിയും തമിഴ് സിനിമയുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു.

 സാവിത്രിയായി കാര്‍ത്തിക സുരേഷ്

സാവിത്രിയായി കാര്‍ത്തിക സുരേഷ്

സാവിത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നത് നടി കാര്‍ത്തിക സുരേഷാണ്. ഒപ്പം സാമന്ത, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X