»   » ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗം, ഞെട്ടലോടെ ആരാധകര്‍! ദുല്‍ഖര്‍ സല്‍മാനും ചിലത് പറയാനുണ്ട്..!

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗം, ഞെട്ടലോടെ ആരാധകര്‍! ദുല്‍ഖര്‍ സല്‍മാനും ചിലത് പറയാനുണ്ട്..!

Written By:
Subscribe to Filmibeat Malayalam

ദേശീയ പുരസ്‌കാര ജേതാവും ബോളിവുഡ് നടനുമായ ഇര്‍ഫാന്‍ ഖാന് അപൂര്‍വ്വ രോഗമാണെന്നുള്ളതിന്റെ ഞെട്ടലിലാണ് ആരാധകര്‍. സാമൂഹമാധ്യമത്തിലൂടെ തന്റെ അസുഖത്തിനെ കുറിച്ച് ഇര്‍ഫാന്‍ തന്നെയായിരുന്നു പറഞ്ഞിരുന്നത്. മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ കുറിച്ച് പറയാനുണ്ട്.

ദുല്‍ഖര്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന കര്‍വാന്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇര്‍ഫാന്‍ ഖാന്‍ ആണ്. ഇതോടെയാണ്് ദുല്‍ഖര്‍ ഇര്‍ഫാന്‍ ഖാന് ട്വിറ്ററിലൂടെ അസുഖം എത്രയും വേഗം മാറുമെന്നും അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പറഞ്ഞത്.

ദുല്‍ഖര്‍ പറഞ്ഞത്...

ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റിന് മറുപടിയുമായിട്ടാണ് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും... ഈ അവസ്ഥയില്‍ നിന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്.

അപൂര്‍വ്വ രോഗം

താന്‍ ഇതുവരെയും തിരിച്ചറിയാന്‍ പറ്റാത്ത ഒരു അപൂര്‍വ്വ രോഗത്തിന് കീഴിലാണെന്നും ഇത്തരമൊരു വിഷമസ്ഥിതിയില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും. ഇതുപോലൊരു പരീക്ഷണം നടക്കുന്ന സമയത്ത് ഊഹപോഹങ്ങള്‍ പ്രചരിപ്പിക്കരുത്.

പ്രാര്‍ത്ഥിക്കണം..

പത്ത് ദിവസത്തിനുള്ളില്‍ രോഗം എന്താണെന്നുള്ള സ്ഥിതികരണം വരും. അതിനു ശേഷം അത് നിങ്ങളോട് ഞാന്‍ തന്നെ പറയുമെന്നും... നല്ലത് വരാന്‍ ആശംസിക്കു എന്നുമായിരുന്നു ഇര്‍ഫാന്‍ പറഞ്ഞിരുന്നത്. ഇതോടെ ദുല്‍ഖറടക്കം നിരവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദുല്‍ഖറിനൊപ്പം

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ നായകനായി അഭിനയിക്കുന്ന കര്‍വാന്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇര്‍ഫാന്‍ ഖാനാണ്. സിനിമ ഈ വരുന്ന ജൂണ്‍ 1 ന് തിയറ്ററുകളിലേക്ക് എത്തും. അതിനിടെയാണ് താരത്തിന്റെ അസുഖത്തെ കുറിച്ച് വാര്‍ത്ത വന്നത്.

English summary
Dulquer Salmaan's tweet about bollywood actor Irrfan Khan's 'rare disease'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam