തമിഴകത്ത് തിളങ്ങാന്‍ ദുല്‍ഖര്‍ വീണ്ടുമെത്തുന്നു!'വാന്‍'ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ

By Midhun

Recommended Video

ദുൽഖർ വീണ്ടും തമിഴ് സിനിമയുമായി എത്തുന്നു | filmibeat Malayalam

മലയാളത്തിലെന്ന പോലെ തമിഴിലും നിരവധി ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്ത വായൈ മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ തമിഴിലെത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്തിയ ദുല്‍ഖര്‍ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിന്റെ വിജയമാണ് തമിഴ്‌നാട്ടില്‍ നിന്ന് ദുല്‍ഖറിന് നിരവധി ആരാധകരെ ലഭിക്കുവാന്‍ കാരണമായത്.

യുവത്വത്തിന്റെ ആഘോഷമായി ഒരുക്കിയ ഒകെ കണ്‍മണിക്ക് തമിഴിലെന്ന പോലെ മലയാളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത ദുല്‍ഖര്‍ ഇപ്പോള്‍ തമിഴ് സിനിമകളിലാണ് കൂടുതലായും അഭിനയിച്ചുവരുന്നത്. തമിഴില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

അന്യഭാഷാ ചിത്രങ്ങളില്‍ സജീവം

അന്യഭാഷാ ചിത്രങ്ങളില്‍ സജീവം

മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത ദുല്‍ഖര്‍ തമിഴ്,തെലുങ്ക് ഭാഷകളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടിക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ കീര്‍ത്തി സുരേഷും ദുല്‍ഖറുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. നാഗ് അശ്വിനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച വേഷമാണ് മഹാനടിയിലേതെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.

ഹിന്ദിയിലും അഭിനയിച്ചു

ഹിന്ദിയിലും അഭിനയിച്ചു

ദുല്‍ഖര്‍ ബോളിവുഡില്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് കര്‍വാന്‍. ഇര്‍ഫാന്‍ ഖാന്, മിഥില പല്‍ക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു റോഡ് മൂവിയായി അണിയിച്ചൊരുക്കിയ ചിത്രം ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കര്‍വാനു പുറമെ സോയ ഫാക്ടര്‍ എന്നൊരു ചിത്രവും ദുല്‍ഖറിന്റെതായി ബോളിവുഡില്‍ ഒരുങ്ങുന്നവയാണ്. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

തമിഴ് ചിത്രങ്ങള്‍

തമിഴ് ചിത്രങ്ങള്‍

ഒകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ തമിഴില്‍ അഭിനയിച്ച ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു റൊമാന്റിക്ക് ഫിലിമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. രക്ഷന്‍,നിരഞ്ജിനി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിച്ച സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്നത് ആര്‍ എ കാര്‍ത്തിക്കിന്റെ പുതിയ ചിത്രത്തിലാണ്.

വാന്‍

വാന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ആര്‍ എ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാന്‍. കെനന്യ ഫിലിംസിന്റെ ബാനറില്‍ ജെ ശെല്‍വകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു റോഡ് മൂവിയായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിവേദ പേതുരാജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തെറി,സഖാവ്,രാജാറാണി എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ച ജോര്‍ജ്ജ് സി വില്യംസാണ് ദുല്‍ഖറിന്റെ പുതിയ ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ധീന ധയാലാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

ഫസ്റ്റ്ലുക്ക് പുറത്ത്

ഫസ്റ്റ്ലുക്ക് പുറത്ത്

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നത്.

ഫസ്റ്റ്ലുക്ക് കാണൂ

ഫസ്റ്റ്ലുക്ക് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X