ദുല്‍ഖറിന്റെ ആദ്യ നിര്‍മാണം തകര്‍ത്ത് വാരി! ബോക്‌സോഫീസില്‍ 25 കോടി സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു
വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ ചിത്രം തിയറ്ററുകളില്‍ നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. മാത്രമല്ല ബോക്‌സോഫീസിലും നല്ല കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരിക്കുകയാണ്.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേ ഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മാണത്തിലെത്തുന്ന ആദ്യ ചിത്രമാണെങ്കിലും 25 കോടി രൂപ സ്വന്തമാക്കി ചിത്രം വിജയം തുടരുകയാണ്. ഫെബ്രുവരി ഏഴിനായിരുന്നു 'വരനെ ആവശ്യമുണ്ട്' തിയറ്ററുകളിലേക്ക് എത്തുന്നത്.
രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ സംവിധാനത്തിലൊരുങ്ങുന്ന കന്നിച്ചിത്രമായിരുന്നിത്. നിര്‍മാണത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാനും ഒരു പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ദുല്‍ഖറിന്റെ നായികയായി സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനും മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തി.


Click it and Unblock the Notifications