ഒരു എയര്‍പോര്‍ട്ട് ലൈന്‍ മറികടക്കാന്‍ പോലും അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല: ദുല്‍ഖര്‍ സല്‍മാന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോയിലൂടെ അരങ്ങേറിയ താരം പിന്നീട് നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നടന്‍ സിനിമകള്‍ ചെയ്തിരുന്നു. മിക്ക ഇന്‍ഡസ്ട്രികളിലും നിരവധി ആരാധകരുളള താരം കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍.

മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താലാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുകയാണ്.

സിനിമയുമായി ബന്ധപ്പെട്ട് നടന്നൊരു

സിനിമയുമായി ബന്ധപ്പെട്ട് നടന്നൊരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വലിയ താരമായ അച്ഛന്റെ പേര് ജീവിതത്തില്‍ എന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇല്ല എന്ന് മറുപടി പറഞ്ഞ ദുല്‍ഖര്‍ ജീവിതത്തില്‍ ഒരു എയര്‍പോര്‍ട്ട് ലൈന്‍ മറികടക്കാന്‍ പോലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു.

താന്‍ മാത്രമല്ല

താന്‍ മാത്രമല്ല തന്റെ സഹോദരിയും അങ്ങനെയാണെന്നും നടന്‍ പറഞ്ഞു. ഞങ്ങള്‍ മുന്‍പ് എടുത്ത ഒരു തീരുമാനമാണെന്നും അതിന് മാറ്റമുണ്ടാവില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിസിനസുകാരനില്‍ നിന്നാണ് ദുല്‍ഖര്‍ അഭിനയത്തിലേക്ക് എത്തിയത്.

ആദ്യ ചിത്രമായ

ആദ്യ ചിത്രമായ സെക്കന്റ് ഷോ വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് പുറത്തിറങ്ങിയത്. താരപുത്രന്റെ സിനിമ എന്ന ഹൈപ്പിലൊന്നുമല്ല ചിത്രം എത്തിയത്. പിന്നീട് ശ്രദ്ധേയ സിനിമകളിലൂടെ മോളിവുഡിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു ദുല്‍ഖര്‍. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും ആരാധകര്‍ നടന് നല്‍കാറുണ്ട്.

മലയാളത്തില്‍

മലയാളത്തില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പാണ് ദുല്‍ഖറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.
കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ എടുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് കുറുപ്പ്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

More from Filmibeat

Read more about: mammootty dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X