ആ ഒരു കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണ്! ദുല്‍ഖര്‍ സല്‍മാന്റെ വെളിപ്പെടുത്തല്‍ വൈറല്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം കൂടിയാണ് ദുല്‍ഖര്‍. താരപുത്രന്‍ എന്നതിലുപരി സ്വന്തം കഴിവ് തെളിയിച്ചുകൊണ്ട് കൂടിയാണ് ദുല്‍ഖര്‍ ഇന്‍ഡസ്ട്രിയില്‍ തുടരുന്നത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലും നടന്‍ തിളങ്ങിയിരുന്നു. ബോളിവുഡില്‍ ദി സോയ ഫാക്ടര്‍ എന്ന ചിത്രമാണ് ദുല്‍ഖറിന്റെതായി അടുത്തിടെ റിലീസ് ചെയ്തിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്.

സോയ ഫാക്ടറുമായി ബന്ധപ്പെട്ട്

അടുത്തിടെ സോയ ഫാക്ടറുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജീവിതത്തില്‍ റിസ്‌ക്കുകള്‍ എടുക്കാന്‍ വാപ്പിച്ചി പ്രേരിപ്പിച്ചതെങ്ങനെയെന്നാണ് അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയത് . ജീവിതത്തില്‍ എപ്പോഴും റിസ്‌ക് എടുക്കുന്ന ആളാണ് താനെന്നും അതിന് തന്നെ പ്രേരിപ്പിക്കുന്നത് വിപ്പിച്ചിയാണെന്നും ദുല്‍ഖര്‍ പറയുന്നു.

എന്റെ ഭക്ഷണവും താമസവും

എന്റെ ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ റിസ്‌ക്ക് എടുക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്‍ ചോദിക്കുന്നു. തെറ്റുകള്‍ വരുത്തിയില്ലെങ്കില്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കുവാനും ഒരു കലാകാരന്‍ എന്ന നിലയില്‍ വളരാനും കഴിയില്ലെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്.

ഇപ്പോഴത്തെ സ്ഥിയില്‍

ഇപ്പോഴത്തെ സ്ഥിയില്‍ ഒരു സിനിമ പരാജയപ്പെട്ടാലും എനിക്ക് റോഡില്‍ ഇറങ്ങേണ്ടി വരില്ല. അപ്പോള്‍ പിന്നെ ഞാന്‍ എന്തിന് റിസ്‌ക്ക് എടുക്കാതിരിക്കണം അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. സിനിമ എന്ന ബിസിനസിനെക്കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണെന്നും ദുല്‍ഖര്‍ തുറന്നുപറഞ്ഞു.

അതേസമയം സോയ ഫാക്ടറിന്

അതേസമയം സോയ ഫാക്ടറിന് പിന്നാലെ മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. സെക്കന്റ് ഷോ എന്ന ആദ്യ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും ശ്രീനാഥ് രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

കുറുപ്പിന് പുറമെ

കുറുപ്പിന് പുറമെ തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍,വാന്‍ എന്നീ ചിത്രങ്ങളും ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നവയാണ്. കൂടാതെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖര്‍ നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുല്‍ഖര്‍ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി കഥയെഴുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X