ഐ ലവ് യൂ നയന്‍താര! നയന്‍സിനു മുന്നില്‍ മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍!!

By Midhun

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങുന്ന നടിയാണ് നയന്‍ താര. തമിഴ്,തെലുങ്ക്,മലയാളം തുടങ്ങിയ ഭാഷകളില്‍ ഒരേസമയം വലിയ സ്വീകാര്യതയാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. ഒരിടവേളയ്ക്കു ശേഷം രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ നടി പിന്നീടങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളാണ് സിനിമകളില്‍ ചെയ്തിരുന്നത്.

തമിഴില്‍ ശിവകാര്‍ത്തികേയനൊപ്പമുളള വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു നയന്‍താരയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. സാമൂഹിക പ്രാധാന്യമുളെളാരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അടുത്തിടെ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നയന്‍താരയെക്കുറിച്ച് പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പ്രേക്ഷകരുടെ ഇഷ്ടതാരം

പ്രേക്ഷകരുടെ ഇഷ്ടതാരം

സത്യന്‍ അന്തിക്കാട് ചിത്രമായ മനസിനക്കരെയിലൂടെ തുടങ്ങിയ നടി പിന്നീട് തമിഴകത്തായിരുന്നു ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്തിരുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും കൂടുതലായി ചെയ്തായിരുന്നു നയന്‍താര
തിളങ്ങിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തിയ നടി ശ്രദ്ധേയ സിനിമകളായിരുന്നു ചെയ്തത്. അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രം നയന്‍താരയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ആര്യ,ജയ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നയന്‍സിന്റെ നായകന്‍മാരായി എത്തിയിരുന്നത്. മലയാളികളുടെ സ്വന്തം നസ്രിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. രാജാറാണിയുടെ വിജയമാണ് പിന്നീടങ്ങോട്ട് മികച്ച കഥാപാത്രങ്ങള്‍ നയന്‍സിനെ തേടിയെത്താന്‍ കാരണമായത്.

തമിഴകത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍

തമിഴകത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍

നായകന്‍മാരുടെ നിഴലില്‍ ഒതുങ്ങാതെയുളള വേഷങ്ങള്‍ സിനിമകളില്‍ ചെയ്തു തുടങ്ങിയതോടെയാണ് നയന്‍സിന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ആരാധകര്‍ നല്‍കി തുടങ്ങിയത്. തമിഴില്‍ മായ എന്ന ചിത്രമായിരുന്നു ഇത്തരത്തില്‍ നയന്‍സിന്റെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ഈ സിനിമ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് പുറത്തിറങ്ങിയിരുന്നത്. മായ തിയ്യേറ്ററുകളില്‍ വന്‍വിജയമായതോടെ തുടര്‍ന്നങ്ങോട്ട് നയന്‍താര മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഡോറ,അറം തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ നയന്‍സായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

അറം എന്ന ചിത്രം

അറം എന്ന ചിത്രം

ഗോപീ നൈനാറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായിരുന്നു അറം. നയന്‍താര ജില്ലാ കളക്ടറായിട്ടായിരുന്നു ചിത്രത്തില്‍ എത്തിയിരുന്നത്. സാമൂഹിക പ്രാധാന്യമുളെളാരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. നയന്‍താരയുടെ കരിയറിലെ മികച്ച ചിത്രമായാണ് പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തെ വിലിയിരുത്തിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നയന്‍താരയെ തേടിയെത്തിയിരുന്നു.

നയന്‍താരയെക്കുറിച്ച് ദുല്‍ഖര്‍

നയന്‍താരയെക്കുറിച്ച് ദുല്‍ഖര്‍

അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ നയന്‍താരയെ പ്രശംസിച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു ആരാധകരുടെ കുഞ്ഞിക്ക ലേഡീ സൂപ്പര്‍സ്റ്റാറിനെ പ്രശംസിച്ചിരുന്നത്. പുരസ്‌കാര ചടങ്ങില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയന്‍താരയായിരുന്നു. അറം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനായിരുന്നു നടിയെ തേടി പുരസ്‌കാരമെത്തിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുവാനായി വേദിയില്‍ എത്തിയിരുന്നത്. ഇരുതാരങ്ങള്‍ക്കും നിറഞ്ഞ കൈയ്യടിയായിരുന്നു വേദിയിലെത്തിയപ്പോള്‍ ആരാധകര്‍ നല്‍കിയിരുന്നത്.

ഐ ലവ് യൂ നയന്‍താര

ഐ ലവ് യൂ നയന്‍താര

നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കിയ ശേഷം നടിയെ ഇപ്പോള്‍ കാണുമ്പോള്‍ ഏത് ഡയലോഗാണ് മനസില്‍ വരുന്നതെന്ന് അവതാരകന്‍ ദുല്‍ഖറിനോട് ചോദിച്ചിരുന്നു. രാജാറാണിയാണ് തന്റെ ഇഷ്ട ചിത്രമെന്നും ചിത്രത്തില്‍ ജയ് പറഞ്ഞ ഡയലോഗാണ് നയന്‍സിനോട് പറയാന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ദുല്‍ഖര്‍ ഇതിന് മറുപടിയായി പറഞ്ഞത്. രാജാറാണിയിലെ ഡയലോഗ് നയന്‍സിനോട് പറഞ്ഞ ദുല്‍ഖര്‍ തുടര്‍ന്ന് നടിയെ പ്രശംസിച്ചത് ചടങ്ങില്‍ ശ്രദ്ധേയമായിരുന്നു."ഐ ലവ് യൂ നയന്‍താര, നിങ്ങളുടെ വര്‍ക്ക് ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.!ഒരുപാടു കാലമായി നിങ്ങളുടെ വലിയ ആരാധകരില്‍ ഒരാളാണ് ഞാന്‍. നയന്‍സിനെ നോക്കി ദുല്‍ഖര്‍ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X