സോയാ ഫാക്ടറില്‍ വിരാട് കോഹ്ലിയായി എത്തില്ല! അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍!!

By Midhun

Recommended Video

സോയാ ഫാക്ടറില്‍ വിരാട് കോഹ്ലിയായി കുഞ്ഞിക്ക എത്തില്ല | filmibeat Malayalam

മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത ദുല്‍ഖര്‍ അടുത്തിടെ അന്യ ഭാഷാ ചിത്രങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. തെലുങ്കിലും തമിഴിലും തിളങ്ങിയ ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആഗസ്റ്റ് മൂന്നിന് പുറത്തിറങ്ങിയ കര്‍വാന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കര്‍വാന്റെ സമയത്ത് തന്നെയായിരുന്നു ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നിരുന്നത്.

സോയാ ഫാക്ടര്‍ എന്ന് പേരിട്ടൊരു ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയായി ദുല്‍ഖര്‍ എത്തുന്നുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ദുല്‍ഖര്‍ വിരാട് കോഹ്‌ലിയായി എത്തുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. എന്നാല്‍ സോയാ ഫാക്ടറിലെ റോള്‍ വിരാട് കോഹ്ലിയുടെത് അല്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആരാധകരുടെ കുഞ്ഞിക്ക.

സോയാ ഫാക്ടര്‍ എന്ന ചിത്രം

സോയാ ഫാക്ടര്‍ എന്ന ചിത്രം

തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങിനിന്ന സമയത്തായിരുന്നു ദുല്‍ഖറിന് ബോളിവുഡിലേക്കുളള അവസരം ലഭിച്ചിരുന്നത്. ഇര്‍ഫാന്‍ ഖാന്‍ എന്ന അനുഗഹീത നടനൊപ്പമുളള ആദ്യം ചിത്രം മടി ഒന്നും കൂടാതെ ദുല്‍ഖര്‍ കമ്മിറ്റ് ചെയ്യുകയായിരുന്നു. കര്‍വാന്റെ സമയത്താണ് സോയാ ഫാക്ടര്‍ എന്നൊരു ചിത്രവും ദുല്‍ഖറിന്റെതായി പ്രഖ്യാപിച്ചിരുന്നത്. കര്‍വാനിലെത് പോലെ മികച്ചൊരു കഥാപാത്രമായതിനാലാണ് ദുല്‍ഖര്‍ സോയാ ഫാക്ടറിലും അഭിനയിക്കാമന്ന് സ്മ്മതിച്ചത്. ഷൂട്ടിംഗ് ആരംഭിച്ചില്ലെങ്കിലും സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സോയാ ഫാക്ടര്‍.

സോനം കപൂറിന്റെ നായകന്‍

സോനം കപൂറിന്റെ നായകന്‍

സോയാ ഫാക്ടറില്‍ സോനം കപൂറിന്റെ നായകനായാണ് ദുല്‍ഖര്‍ എത്തുന്നത്. വിവാഹ ശേഷം സോനം അഭിനയിക്കുന്ന പ്രധാനപ്പെട്ടൊരു ചിത്രം കൂടിയാണ് സോയാ ഫാക്ടര്‍. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രമായതിനാലാണ് ഇരുതാരങ്ങളെയും സോയാ ഫാക്ടറിലേക്ക് എത്തിച്ചിരുന്നത്. ദുല്‍ഖറിന് മുന്‍പ് തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിനൊപ്പവും സോനം അഭിനയിച്ചിരുന്നു. സോയാ ഫാക്ടറില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തെ സംബന്ധിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.

ദുല്‍ഖര്‍ വിരാട് കോഹ്ലിയാവുന്നു?

ദുല്‍ഖര്‍ വിരാട് കോഹ്ലിയാവുന്നു?

സോയാ ഫാക്ടറില്‍ ഒരു ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ എത്തുന്നതെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ എല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ദുല്‍ഖര്‍ വിരാട് കോഹ്ലിയായിട്ടാണ് ചിത്രത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. പരമാണു എന്ന ചിത്രത്തിന് ശേഷം അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം കുടിയാണ് സോയാ ഫാക്ടര്‍. അനൂജ ചൗഹാന്റെ സോയ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്.

ദുല്‍ഖറിന്റെ മറുപടി

ദുല്‍ഖറിന്റെ മറുപടി

സോയാ ഫാക്ടറില്‍ വിരാട് കോഹ്ലിയായി വേഷമിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഒടുവില്‍ പ്രതികരണവുമായി ദുല്‍ഖര്‍ തന്നെ രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങളെയെല്ലാം തള്ളികൊണ്ടാണ് ദുല്‍ഖര്‍ ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. സോയാ ഫാക്ടര്‍ എഴുതപ്പെട്ടത് ഏറെക്കാലം മുന്‍പാണെന്നും അത് എതെങ്കിലും ഒരാളെക്കുറിച്ച് ഉളളതാണെന്ന് താന്‍ കരുതുന്നില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖര്‍ പറഞ്ഞത്

ദുല്‍ഖര്‍ പറഞ്ഞത്

സോയാ ഫാക്ടര്‍ എന്ന പുസ്തകം പൂര്‍ണമായും കഥയാണെന്നും അല്ലാതെ മുന്‍പ് നടന്ന സംഭവങ്ങളെല്ലെന്നും ദുല്‍ഖര്‍ പറയുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ താരം തയ്യാറായില്ല,.

കര്‍വാന്റെ വിജയം

കര്‍വാന്റെ വിജയം

അതേസമയം ദുല്‍ഖറിന്റെ കര്‍വാന്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിന് എല്ലായിടത്തും നിന്നും പോസിറ്റീവ് റിവ്യൂകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫീല്‍ ഗുഡ് മൂവിയാണ് കര്‍വാനെന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. ചിത്രത്തിലെ ഇര്‍ഫാന്റെയും ദുല്‍ഖറിന്റെയും പ്രകടനത്തെ പുകഴ്ത്തി അധിക പേരും ട്വിറ്റ് ചെയ്തിരുന്നു.

ഷൂട്ടിംഗ് തിരക്കുകളില്‍ ദുല്‍ഖര്‍

ഷൂട്ടിംഗ് തിരക്കുകളില്‍ ദുല്‍ഖര്‍

മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. നവാഗതനായ ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. നിഖില വിമല്‍, സംയുക്താ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികമാരായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X