മഹാനടി കിടുക്കി, ദുല്‍ഖറിന്‍റെ തെലുങ്ക് സിനിമയ്ക്ക് മികച്ച പ്രതികരണം, നന്ദി പറഞ്ഞ് താരവും,കാണൂ!

Recommended Video

ദുല്‍ഖറിന്‍റെ തെലുങ്ക് സിനിമയ്ക്ക് മികച്ച പ്രതികരണം | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാഹനടി. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും നായികാനയകന്‍മാരായെത്തുന്ന സിനിമ പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ വൈറലായത്.

ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്നതാണ് ഒരു നടനെ സംബന്ധിച്ച് ലഭിക്കുന്ന വലിയ കാര്യം. മലയാളത്തിന് മാത്രമല്ല തെന്നിന്ത്യയുടെ തന്നെ സ്വന്തം താരപുത്രനായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരപുത്രന് അന്യഭാഷയിലും മികച്ച തുടക്കം ലഭിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്കും ഏറെ സന്തോഷമാണ്. സിനിമയ്ക്ക് വേണ്ടി താന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ വാചാലനായിരുന്നു.

Dulquer Salmaan

പരീക്ഷയ്ക്ക് പോലും താന്‍ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. തെലുങ്ക് സിനിമയ്ക്ക് വേണ്ടി സ്വന്തം ശബ്ദമാണ് താരം ഉപയോഗിച്ചത്. ചെറുപ്പമുതല്‍ത്തന്നെ തനിക്ക് കീര്‍ത്തിയെ അറിയാമായിരുന്നുവെന്നും വാപ്പച്ചിയുടെ നായികയായി കീര്‍ത്തിയുടെ അമ്മ അഭിനയിച്ചിട്ടുണ്ടെന്നും താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. മഹാനടിയുടെ ഓഡിയോ ലോഞ്ചിനിടയിലെ താരപുത്രന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നേരത്തെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

Mahanati

മെയ് ഒമ്പതിന് തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത്. മറ്റ് പതിപ്പുകള്‍ മെയ് 11 നാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ അഭിനേത്രികളിലൊരാളാണ് സാവിത്രി. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. സാമന്ത അക്കിനേനി, വിജയ് ദേവരക്കൊണ്ട, ശാലിനി അഗര്‍വാള്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ദുല്‍ഖറിന്റെയും കീര്‍ത്തി സുരേഷിന്റെയും പ്രകടനത്തെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X