ഞങ്ങളുടെ നില്‍പ്പ് പോലും ഒരുപോലെ! കുഞ്ഞു മറിയത്തിനൊപ്പമുളള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍
Recommended Video
സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ദുല്‍ഖര്‍ പോസ്റ്റ് ചെയ്യാറുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. മകള്‍ മറിയം അമീറ സല്‍മാനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് ദുല്‍ഖര്‍ ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.

ഒപ്പം ചിത്രത്തിന് താഴെയായി വന്ന അടിക്കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു, ഞങ്ങളുടെ നില്‍പ്പ് പോലും ഒരുപോലെ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. ഒപ്പം തന്നെ നിരവധി ഹാഷ്ടാഗുകളും ദുല്‍ഖര്‍ തന്റെ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. സിനിമകളില്‍ നിന്നും മാറി കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് താരം. മുന്‍പും മറിയത്തിനൊപ്പമുളള ചിത്രങ്ങള്‍ ദുല്‍ഖര്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞിക്ക പോസ്റ്റ് ചെയ്യാറുളള ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കാറുമുണ്ട്.
നിലവില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദുല്‍ഖര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കൂടാതെ സുകുമാര കുറുപ്പായി ദുല്‍ഖര്‍ വേഷമിടുന്ന കുറുപ്പും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സെക്കന്റ് ഷോ എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനൊപ്പം ദുല്‍ഖര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.



Click it and Unblock the Notifications