കുറുപ്പും റോക്കി ഭായും കണ്ടുമുട്ടിയപ്പോള്‍! യഷിനൊപ്പമുളള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുളള രണ്ട് സൂപ്പര്‍താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും യഷും. കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് യഷ് മലയാളികള്‍ക്ക് സുപരിചിതനായത്. റോക്കി ഭായിയെ ആദ്യമായി കണ്ടുമുട്ടിയതിന്റെ സന്തോഷം ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. റോക്കി ഭായും കുറുപ്പും കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കുറുപ്പ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് എത്തിയതായിരന്നു ദുല്‍ഖര്‍. ഇതിനിടെയാണ് യഷിനെ അവിചാരിതമായി നടന്‍ കണ്ടുമുട്ടിയത്. യഷിന്റെ ആതിഥ്യ മര്യാദയില്‍ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളില്‍ വീണ്ടും കാണാമെന്നും ദുല്‍ഖര്‍ കുറിച്ചു. കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും നടന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
സെക്കന്റ് ഷോയ്ക്ക് ശേഷം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന ചിത്രം കൂടിയാണിത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ വേ ഫാറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Click it and Unblock the Notifications