ദുല്‍ഖര്‍ സല്‍മാന്‍ ഷെയ്ന്‍ നിഗമിന് മൗനപിന്തുണ നല്‍കിയോ? മുടി വെട്ടുന്ന ചിത്രം പങ്കുവെച്ച് താരം!
മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് ദുല്‍ഖര്‍ സല്‍മാന്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന്് തെളിയിച്ച് മുന്നേറുകയാണ് താരം. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം അന്യഭാഷയിലും പ്രവേശിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരപുത്രന്‍. അദ്ദേഹത്തെ മലയാളത്തിന് നഷ്ടമായേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. എന്നാല്‍ മലയാളത്തെ മറക്കില്ലെന്നും അന്യഭാഷയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തെ കൈവിടില്ലെന്നും വ്യക്തമാക്കി തിരിച്ചെത്തുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.
ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് ദുല്‍ഖര്‍. പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ബോളിവുഡ് ചിത്രമായ സോയ ഫാക്ടറായിരുന്നു അടുത്തിടെയായി തിയേറ്ററുകളിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. ഈ സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുന്നതിനായി ദുല്‍ഖര്‍ മുംബൈയിലേക്ക് പോയിരുന്നു. പുത്തന്‍ ലുക്കില്‍ അതീവ സ്റ്റൈലിഷായുള്ള വരവായിരുന്നു താരത്തിന്റേത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ ശ്രദ്ധ നേടിയത്.

അടുത്തിടെ മകള്‍ മറിയം അമീറ സല്‍മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായാമ് മുടി വെട്ടുന്ന ചിത്രം പങ്കുവെച്ചത്. ഈ ചിത്രം പുറത്തുവന്നതോടെ ആരാധകരും കമന്റുകളുമായി ത്തെുകയായിരുന്നു. ഷെയന്‍ നിഗമിനുള്ള മൗനപിന്തുണയാണോ ഇതെന്ന ചോദ്യമായിരുന്നു ഒരുവിഭാഗം ഉന്നയിച്ചത്. അദ്ദേഹത്തെ ട്രോളിയതാണോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. മുടി വെട്ടുന്നതൊക്കെ കൊള്ളാം, അതിനിടയില്‍ ഉറങ്ങിപ്പോവരുതെന്നും പിന്നീട് ഫേസ്ബുക്ക് ലൈവ് വരരുതെന്നുമായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.


Click it and Unblock the Notifications