»   » ദുല്‍ഖര്‍ എന്റെ മോനാണെന്നും പറഞ്ഞാണ് അച്ഛന്‍ നടക്കുന്നതെന്ന് ശ്രാവണ്‍ മുകേഷ്

ദുല്‍ഖര്‍ എന്റെ മോനാണെന്നും പറഞ്ഞാണ് അച്ഛന്‍ നടക്കുന്നതെന്ന് ശ്രാവണ്‍ മുകേഷ്

Posted By: Nihara
Subscribe to Filmibeat Malayalam

ജോമോനെ ജീവനു തുല്യം സ്‌നേഹിക്കുന്ന പിതാവാണ് വിന്‍സെന്റ്. ദുല്‍ഖറിനെ അച്ഛന്‍ സ്‌നേഹിക്കുന്നതു കണ്ട് അസൂയ പൂണ്ടു നില്‍ക്കുന്ന ഒരാളുണ്ട്. മുകേഷിന്റെ മൂത്ത മകനായ ഡോക്ടര്‍ ശ്രാവണ്‍. ജോമോനായ ദുല്‍ഖറിന്റെ പഴയ സഹപാഠി കൂടിയാണ് ശ്രാവണ്‍.

ജോമോന്റെ സുവിശേഷങ്ങളുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ദുല്‍ഖര്‍ ശ്രാവണിനെ വിളിച്ചത്. ജോമോന്റെ സുവിശേഷങ്ങള്‍ ഇറങ്ങിയതില്‍പ്പിന്നെ അച്ഛന് ദുല്‍ഖറിനോടാണ് കൂടുതല്‍ ഇഷ്ടമെന്ന് തോന്നിയിട്ടുണ്ടെന്ന് ശ്രാവണ്‍ പറഞ്ഞു.

മുകേഷ് ദുല്‍ഖര്‍ ബന്ധത്തില്‍ അസൂയപ്പെട്ട് ശ്രാവണ്‍

മുകേഷും ദുല്‍ഖറും ഒരുമിച്ചഭിനയിച്ച ജോമോന്റെ സുവിശേഷങ്ങള്‍ കണ്ടിരുന്നു. സിനിമ ഇറങ്ങിയതില്‍പ്പിന്നെ എന്റെ മോനാണ് ജോമോനെന്നും പറഞ്ഞാണ് അച്ഛന്റെ നടപ്പെന്നും ശ്രാവണ്‍ പറഞ്ഞു.

സഹപാഠികളായ ശ്രാവണും ദുല്‍ഖറും

ബാല്യകാല സുഹൃത്തുക്കള്‍ക്കു പുറമേ ഇരുവരും ഒരു വര്‍ഷം ഒരുമിച്ച് പഠിച്ചിരുന്നു. സ്‌കൂളില്‍ വരുന്നതും പോകുന്നതുമൊക്കെ കാണാറുണ്ടായിരുന്നുവെന്ന് ഇരുവരും ഓര്‍ത്തെടുത്തു.

ആത്മസമര്‍പ്പണത്തിന്റെ കാര്യത്തില്‍ ദുല്‍ഖറിനെ മാതൃകയാക്കണം

ദുല്‍ഖറിന്റെ ജോലിയോടുള്ള സ്‌നേഹവും ആത്മസമര്‍പ്പണവും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണെന്ന് ശ്രാവണ്‍ പറഞ്ഞു.അച്ഛനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

അച്ഛനെ കാണാന്‍ പോകുന്നുണ്ട്

സത്യന്‍ അന്തിക്കാട്, മുകേഷ് ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍ സിനിമ പുറത്തിറങ്ങിയതിന് ശേഷം ജോമോനാണ് എന്റെ മോന്‍ എന്നു പറഞ്ഞാണ് അച്ഛന്റെ നടപ്പെന്ന് ശ്രാവണ്‍ പറഞ്ഞു.

English summary
Dulquer salaman meets Shravan Mukesh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X