»   » ഒാകെ കണ്‍മണിയ്ക്ക് ശേഷം ദുല്‍ഖറിനെ കുറിച്ച് തമിഴ് സിനിമ പറഞ്ഞത്

ഒാകെ കണ്‍മണിയ്ക്ക് ശേഷം ദുല്‍ഖറിനെ കുറിച്ച് തമിഴ് സിനിമ പറഞ്ഞത്

Posted By: Sanviya
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ് ദുല്‍ഖറിന്റേതായി തിയേറ്ററുകളില്‍ ഓടുന്ന ചിത്രം. ജനുവരി 19ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എങ്കിലും ആരാധകര്‍ കാത്തിരിക്കുന്ന ഒട്ടേറെ ചിത്രങ്ങളില്‍ ദുല്‍ഖര്‍ നായകനാകുന്നത്.

എന്നാല്‍ മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയുണ്ടായിട്ടില്ല.

ആര്‍ കാര്‍ത്തിക് ചിത്രത്തില്‍

ആര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതൊരു റൊമാന്റിക് ത്രില്ലറാണെന്ന് പറയുന്നു.

പറവയുടെ തിരക്കില്‍

സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പറവയിലും ദുല്‍ഖര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു സ്‌പെഷ്യല്‍ റോളാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത്.

ബിജോയ് നമ്പ്യാരിനൊപ്പം

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോ എന്ന ചിത്രത്തിലും ദുല്‍ഖറാണ് നായകന്‍. മെയില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ആരാധകര്‍ കാത്തിരിക്കുന്നു

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കോമറേഡ് ഇന്‍ അമേരിക്കയാണ് ദുല്‍ഖറിന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Dulquer Salmaan Signs Another Film In Tamil?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam