»   » സോളോയില്‍ ദുല്‍ഖറിനൊപ്പം 5 നായികമാര്‍; ചിത്രം മേയില്‍ തിയേറ്ററുകളിലെത്തും

സോളോയില്‍ ദുല്‍ഖറിനൊപ്പം 5 നായികമാര്‍; ചിത്രം മേയില്‍ തിയേറ്ററുകളിലെത്തും

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമായ സോളോയില്‍ 5 നായികമാരുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കി. മോഡലിംഗില്‍ സജീവമായ ആര്‍ത്തി വെങ്കിടേഷാണ് ചിത്രത്തിലെ നായികയെന്ന് ബിജോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റു 4 പേര്‍ ആരൊക്കെയാണെന്ന് സംവിധായകന്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന സോളോ ഒരു പരീക്ഷണ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കൊച്ചിയിലും അതിരപ്പിള്ളിയിലുമായി പൂര്‍ത്തിയാക്കി. അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഡിസംബര്‍ അവസാന വാരം ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 2017 മെയ് 11 നാണ് സോളോ തിയേറ്ററുകളിലെത്തുന്നത്.

ആദ്യമലയാള ചിത്രം

തന്റെ ഏറെ നാളായുള്ള സ്വപ്‌നമാണ് മലയാളത്തില്‍ ഒരു ചിത്രം ചെയ്യുന്നതെന്ന് സിനിമയുടെ പൂജാവേളയില്‍ ബിജോയ് പറഞ്ഞിരുന്നു. ബിജോയുടെ തന്നെ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

റൊമാന്‍ിക് ത്രില്ലര്‍

റൊമാന്റിക് ത്രില്ലറാണ് സോളോ. ഒരേ സമയം മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രം ഒരുക്കുകയെന്നതാണ് തനിക്ക് മുന്നിലുള്ള വെല്ലുവിളി എന്ന് ബിജോയ് പറയുന്നു. ചിത്രം തമിഴിലെത്തുമ്പോള്‍ പ്രധാന താരങ്ങള്‍ മാറില്ല. സഹതാരങ്ങളില്‍ മാറ്റമുണ്ടാവുമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളത്.

നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

യുവതാരങ്ങളില്‍ ശ്രദ്ധേയമായ ദുല്‍ഖര്‍ സല്‍മാനാണ് സോളോയിലെ നായകന്‍. സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ളത്. അമല്‍ നീരദിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ ഡിക്യൂ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

5 നായികമാര്‍


ആര്‍ത്തി വെങ്കിടേഷിനെക്കൂടാതെ 4 നായികമാര്‍ കൂടിയുണ്ട് ചിത്രത്തില്‍. എന്നാല്‍ അവര്‍ ആരൊക്കെയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല.

English summary
Dulquer Salmaan is joining hands with the renowned film-maker Bejoy Nambiar, for his Mollywood debut Solo. In a recent interview, director Bejoy revealed some interesting details about the highly-anticipated movie. The director, who confirmed that model Arthi Venkatesh's association with the movie, revealed that she is not the only heroine of the movie. Interestingly, the Dulquer Salmaan movie will have 5 leading ladies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X