ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വീണ്ടുമൊന്നിച്ച സിനിമയാണിത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ എടുത്തത്. കുറുപ്പിന്റെതായി മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഏറെ നാളത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് കുറുപ്പിന്റെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് കുറുപ്പ്. സിനിമയെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുറുപ്പ് തിയ്യേറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഒടിടി പ്ലാറ്റ്‌ഫോം റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്തിട്ടും തിയ്യേറ്ററര്‍ റിലീസ് തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു.
മെയ് 28നാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് റിലീസ് പ്രഖ്യാപിച്ചിട്ടുളളത്. 35 കോടി മുതല്‍മുടക്കിലുളള ദുല്‍ഖര്‍ ചിത്രം കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. ആറ് മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന്റെതായി നടന്നത്. മൂത്തോനിലൂടെ മലയാളത്തിലെത്തിയ ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഒപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത്ത് പത്മനാഭന്‍, തുടങ്ങിയവരും കുറുപ്പില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
സീരിയല്‍ താരം നീരജാ പിളളയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍,


Click it and Unblock the Notifications