ദുല്‍ഖര്‍ മാത്രമല്ല, കീര്‍ത്തി സുരേഷും സൂപ്പറാണ്! സാവിത്രിയായി താരപുത്രിയുടെ വേഷപകര്‍ച്ച കിടിലന്‍!!
ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് മഹാനദി. തെന്നിന്ത്യയിലെ മുന്‍കാല നായികയായിരുന്ന സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ദുല്‍ഖറിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. പിന്നാലെ സിനിമയുടെ പോസ്റ്ററും എത്തിയിരിക്കുകയാണ്.
മലയാളം, തെലുങ്ക്, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയിലെ തമിഴിലുള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. നടി സാവിത്രി, കീര്‍ത്തി സുരേഷ്, സാമന്ത എന്നിവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ആദ്യ പടി ഇതാണെന്ന് പറഞ്ഞാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

മഹാനദി
ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കിലേക്കുള്ള അരങ്ങേറ്റം നടത്തിയ സിനിമയാണ് മഹാനദി. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ദുല്‍ഖറിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ സിനിമയില്‍ നിന്നും പുതിയ പോസ്റ്ററും എത്തിയിരിക്കുകയാണ്.
സിനിമയുടെ പോസ്റ്റര്‍
സിനിമയുടെ ആദ്യപടി എന്ന് പറഞ്ഞാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. വൈജയന്തി മൂവിസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. പോസ്റ്ററില്‍ നടി സാവിത്രി, കീര്‍ത്തി സുരേഷ്, സാമന്ത എന്നിവരാണ് പ്രത്യക്ഷപ്പെടുന്നത്.

മൂന്ന് ഭാഷകള്‍..
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ അടക്കി വാണിരുന്ന ശിവാജി ഗണേശന്റെയും സാവിത്രിയുടെയും കഥ സിനിമയാകുമ്പോള്‍ കാത്തിരിക്കുന്നത് ഒരുപാട് ആളുകളാണ്. ചിത്രം തെലുങ്കിലാണ് നിര്‍മ്മിക്കുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

തമിഴാണ്..
മലയാളം, തെലുങ്ക്, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയിലെ തമിഴിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പിന്നാലെ മറ്റ് ഭാഷകളിലുള്ള പോസ്റ്ററും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സാവിത്രിയായി കീര്‍ത്തി
നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ സാവിത്രിയായി അഭിനയിക്കുന്നത് കീര്‍ത്തി സുരേഷാണ്. സാമന്തയും മറ്റൊരു പ്രധാന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്.

ജെമിനി ഗണേശനായി
സാവിത്രിയുടെ ഭര്‍ത്താവും മുന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ജെമിനി ഗണേശനായുള്ള രൂപമാറ്റത്തിലുള്ള ദുല്‍ഖറിന്റെ ലുക്കാണ് ആദ്യം പുറത്ത് വിട്ടത്.


Click it and Unblock the Notifications











