ഇനി വരാനിരിക്കുന്നത് കുഞ്ഞിക്കയുടെ മാസ്; ശിവാജി ഗണേശനായി ദുല്‍ഖറിന്റെ വേഷപകര്‍ച്ച കിടിലന്‍!
ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ നിന്നും മാറി അന്യഭാഷ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ബോളിവുഡില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തെലുങ്കിലേക്കും കുഞ്ഞിക്ക എത്തിയിരിക്കുകയാണ്. മഹാനദി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്നത്.
മുന്‍കാല നായികയായിരുന്ന സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് മഹാനദി. ചിത്രത്തില്‍ നടനും സാവിത്രിയുടെ ഭര്‍ത്താവുമായിരുന്നു ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സിനിമയിലെ ദുല്‍ഖറിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്.

മഹാനദി
ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്ക് സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. മഹാനദി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ കുഞ്ഞിക്ക തെലുങ്കിലെത്തിയത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ ദുല്‍ഖറിന്റെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.

ജെമിനി ഗണേശനായി
തെന്നിന്ത്യയിലെ മുന്‍കാല നായികയായിരുന്ന സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ജെമിനി ഗണേശനായുള്ള രൂപമാറ്റമാണ് ഇപ്പോള്‍ പുറത്ത് വന്ന ചിത്രത്തില്‍ ഉള്ളത്.

വെല്ലുവിളിയാണ്..
തമിഴ്, തെലുങ്ക് സിനിമ ലോകം അടക്കി വാണിരുന്ന താരമായിരുന്നു ജെമിനി ഗണേശന്‍. നടി സാവിത്രിയുടെ ഭര്‍ത്താവായിരുന്ന ഗണേശന്റെ വേഷം ചെയ്യുന്നത് ദുല്‍ഖറിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. എന്നാല്‍ അനുകരണമല്ലാതെ ആ വേഷം അതിന്റെ ഭംഗിയോടെ അവതരിപ്പിക്കാന്‍ ദുല്‍ഖറിന് കഴിയുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍.

സാവിത്രിയായി കീര്‍ത്തി സുരേഷ്
നടി സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴകത്തിന്റെ പ്രിയ നടിയായി മാറിയ കീര്‍ത്തി സുരേഷാണ്. ഒപ്പം തെന്നിന്ത്യന്‍ താരസുന്ദരി സമാന്തയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ വരുന്നു
സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ മേയില്‍ തന്നെ തുടങ്ങിയിരുന്നു. ശേഷം ഈ വരുന്ന മാര്‍ച്ചില്‍ സിനിമ തിയറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

മൂന്ന് ഭാഷകള്‍..
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ അടക്കി വാണിരുന്ന ശിവാജി ഗണേശന്റെയും സാവിത്രിയുടെയും കഥ സിനിമയാകുമ്പോള്‍ കാത്തിരിക്കുന്നത് ഒരുപാട് ആളുകളാണ്. ചിത്രം തെലുങ്കിലാണ് നിര്‍മ്മിക്കുന്നതെങ്കിലും തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications











