ജയസൂര്യയുടെ മകന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്റെ പാട്ട്! സന്തോഷം പങ്കുവെച്ച് താരപുത്രന്‍

By Midhun Raj

അഭിനയത്തിന് പുറമെ ഗായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും മുന്‍പ് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. കുഞ്ഞിക്കയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗായകനായി വീണ്ടും എത്തുകയാണ് നടന്‍. ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരിസിന് വേണ്ടിയാണ് ദുല്‍ഖര്‍ പാടിയിരിക്കുന്നത്.

dulquer salman-advaith jayasurya,

ഒരു സര്‍ബത്ത് കഥ എന്നാണ് സീരീസിന് പേരിട്ടിരിക്കുന്നത്. ആദ്യമായി ഒരുക്കിയ വെബ് സീരിസ് ഉടന്‍ പുറത്തിറക്കുവാനുളള തയ്യാറെടുപ്പുകളിലാണ് താരപുത്രന്‍. തന്റെ വെബ് സീരിസിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ആലപിക്കണമെന്നത് കുട്ടി സംവിധായകന്റെ വലിയ മോഹമായിരുന്നു. ഒടുവില്‍ മകന്റെ ആഗ്രഹം കേട്ടറിഞ്ഞ ജയസൂര്യ തന്നെ ദുല്‍ഖറിനെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നു.

ലയ കൃഷ്ണരാജ് എഴുതിയ വരികള്‍ക്ക് കൃഷ്ണരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. മുന്‍പ് അദ്വൈത് ജയസൂര്യയുടെ സംവിധാനത്തില്‍ നിരവധി ഹ്രസ്വ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. സംവിധാനത്തിന് പുറമെ അഭിനേതാവായും താരപുത്രന്‍ തിളങ്ങിയിട്ടുണ്ട്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലാണ് മുന്‍പ് അദ്വൈത് ജയസൂര്യ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X