ടേക്ക് ഓഫിനു ശേഷം പുതിയ ചിത്രവുമായി മഹേഷ് നാരായണൻ!! നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍
അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
Recommended Video

ഇന്ത്യൻ സിനിമ രംഗത്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത കിട്ടിയ ഒരു മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. പാർവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിത ടോക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരയണന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കാന്‍ തുടങ്ങുകയാണ്.
മഹോഷ് നാരായണന്റെ പുതിയ ചിത്രത്തിൽ ദുൽഖർ സൽമ്മാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുളള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

സാവിത്ര ജമിനി ഗണേശൻ എന്നിവരുടെ ജീവികഥ പറഞ്ഞ ചിത്രമായ മഹാനടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു ഇത്. മഹനാടിയുടെ വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബോളിവുഡ് ചിത്രമാണ് കർവാൻ. ആഗസ്റ്റിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇർഫാൻഖാൻ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദുൽഖറിനെ തേടി കൈനിറയെ ചിത്രങ്ങളാണ് കാത്തിരിക്കുന്നത്. അന്‍വര്‍ റഷീദിന്റെ അസ്സോസിയേറ്റ് ഡയറക്ടറായ സലാം ബുക്കരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖര്‍ നായകനായെത്തുന്നുണ്ട്. സൂപ്പർ ഹിറ്റ് ചിത്രം ആട് 2 ന്റെ സംവിധായകൻ മിഥുൻ മാനുവലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിൽ കേളേജ് പ്രൊഫസറായിട്ടാണ് ദുൽഖർ വേഷമിടുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു . ഈ വര്‍ഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











