»   » മമ്മൂട്ടി കണ്ട് പഠിക്കണം ദുല്‍ഖറിനെ, അനിയത്തിയാവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് നല്‍കിയത്? കാണൂ!

മമ്മൂട്ടി കണ്ട് പഠിക്കണം ദുല്‍ഖറിനെ, അനിയത്തിയാവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് നല്‍കിയത്? കാണൂ!

Written By:
Subscribe to Filmibeat Malayalam

ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കുഞ്ഞിക്കയെന്ന ദുല്‍ഖര്‍ സല്‍മാന്‍. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരപുത്രന്‍. അടുത്തിടെയാണ് ഡിക്യു സിനിമയിലെത്തിയിട്ട് ആറു വര്‍ഷം പൂര്‍ത്തിയാക്കിയത്. ആരാധകരുടെ നേതൃത്വത്തില്‍ ഗംഭീര പരിപാടികളായിരുന്നു ഒരുക്കിയത്.

വിവാഹ വാര്‍ഷിക ദിനത്തില്‍ പൂര്‍ണ്ണിമയ്ക്ക് മത്സരാര്‍ത്ഥികള്‍ നല്‍കിയ ഗംഭീര സര്‍പ്രൈസ് കാണൂ!

ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള താരം ആരാധകരുടെ ആവശ്യം നിരാകരിക്കാറില്ല. പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ ലൊക്കേഷനില്‍ വെച്ച് കേക്ക് മുറിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയ പ്രിയ പ്രകാശ് വാര്യരുടെ മനം കവര്‍ന്ന യുവതാരം കൂടിയാണ് ദുല്‍ഖര്‍. പരിചയപ്പെടുന്നവര്‍ക്കും ആഗ്രഹത്തെക്കുറിച്ച് പറയുന്നവരുമൊക്കെ ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത് ഈ താരപുത്രന്റെ പേരാണ്.

കടുത്ത ഡിക്യു ആരാധിക

ആരാധികമാരുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുട്ടി ആരാധികയുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആരാണ് മെഹക്?

ക്ലബ് എഫ് എം നടത്തിയ കുട്ടി ആര്‍ ജെ പരിപാടിയില്‍ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടവരിലൊരാളാണ് മെഹക് എന്ന എട്ടാം ക്ലാസുകാരി. കടുത്ത ദുല്‍ഖര്‍ ഫാന്‍ കൂടിയാണ് മെഹക്.

ദുല്‍ഖര്‍ നല്‍കിയ സര്‍പ്രൈസ്

പരിപാടിയില്‍ വിന്നറായതിന് ശേഷം മൈക്കിന് മുന്നിലെത്തിയ മെഹകിനെ സ്വാഗതം ചെയ്തത് മറ്റാരുമായിരുന്നില്ല സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു.

സര്‍പ്രൈസ് കോള്‍

തന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന, തന്റെ സഹോദരിയായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന മെഹകിന്റെ മൈക്കിന് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് ദുല്‍ഖര്‍ സല്‍മാന്റെ കോളെത്തിയത്. ദുല്‍ഖര്‍ പങ്കെടുക്കുന്നത് കൊണ്ടാണ് താനും പരിപാടിക്കെത്തിയതെന്നായിരുന്നു മെഹകിന്റെ മറുപടി.

അഭിനന്ദിക്കുകയും ചെയ്തു

കുട്ടി ആര്‍ ജെയ തിരഞ്ഞെടുക്കുന്ന പരിപാടിയില്‍ വിന്നറായതില്‍ ദുല്‍ഖര്‍ മെഹകിനെ അഭിനന്ദിച്ചു. സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മെഹക്.

അമാലും മറിയവും

ദുല്‍ഖറിക്കയുടെ ഭാര്യയായ അമാലും മകള്‍ മറിയവും സുഖമായിരിക്കുന്നോയെന്ന് മെഹക് ദുല്‍ഖറിനോട് ചോദിച്ചു. അവര്‍ സുഖമായിരിക്കുന്നുവെന്നായിരുന്നു ഡിക്യുവിന്റെ മറുപടി.

സംവിധായകരെ അറിയിക്കാം

തന്റെ അനിയത്തിയായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന മെഹകിന്റെ കാര്യത്തെക്കുറിച്ച് സിനിമാപ്രവര്‍ത്തകരെ അറിയിക്കാമെന്നും ദുല്‍ഖര്‍ ഉറപ്പ് നല്‍കി.

വീഡിയോ കാണൂ

ദുല്‍ഖറും മെഹകും സംസാരിക്കുന്ന വീഡിയോ കാണൂ.

English summary
Dulquer Salmaan's talk with his fan getting viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam