»   » പൃഥ്വിരാജിനെ സര്‍ എന്ന് വിളിച്ച് നടന്റെ വിജയ കാരണം പറയുന്ന ദുല്‍ഖര്‍, പ്രണവിന് മാത്രമല്ല വിനയം!

പൃഥ്വിരാജിനെ സര്‍ എന്ന് വിളിച്ച് നടന്റെ വിജയ കാരണം പറയുന്ന ദുല്‍ഖര്‍, പ്രണവിന് മാത്രമല്ല വിനയം!

By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിന്റെ വിനയത്തെ കുറിച്ച് പലരും പലപ്പോഴും സംസാരിച്ചു കേട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ വിനയ സ്വഭാവം പ്രണവിന് അങ്ങനെ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് പറയുന്നവര്‍ പറയുന്നത്. എന്നാല്‍ മമ്മൂട്ടി പൊതുവെ ഒരു ദേഷ്യക്കാരനായത് കൊണ്ടാണോ എന്തോ, ദുല്‍ഖറിന്റെ വിനയത്തെ കുറിച്ച് അധികമാരും സംസാരിച്ചു കേട്ടിട്ടില്ല.

ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ ദുല്‍ഖറും പ്രതികരിച്ചു, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം!!

എന്നാല്‍ മമ്മൂട്ടിയ്ക്ക് സമൂഹത്തിലുള്ള പേരിനോ പെരുമയ്‌ക്കോ വീഴ്ചവരുത്തുന്ന തരത്തില്‍ ഒരു പെരുമാറ്റവും ഇന്ന് വരെ ദുല്‍ഖറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല, എന്ന് മാത്രമല്ല, ആ അച്ഛന്റെ പേര് വാനോളം ഉയര്‍ത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ അതേ ജനറേഷനില്‍ ഹിറ്റാവുന്ന, മറ്റൊരു താരപുത്രനെ സര്‍ എന്ന് വിളിച്ചുകൊണ്ട് ദുല്‍ഖര്‍ സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു.

ഇന്ത്യഗ്ലിഡ്‌സ് അഭിമുഖത്തില്‍

ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദുല്‍ഖര്‍ പൃഥ്വിരാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചത്. മലയാളത്തിലെ യുവതാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയെയും വിമര്‍ശനങ്ങളെയും കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദുല്‍ഖര്‍.

ഞങ്ങള്‍ ഭാഗ്യം ചെയ്തവര്‍

ഞാനും നിവിന്‍ പോളിയും ഫഹദ് ഫാസിലുമൊക്കെ ഭാഗ്യം ചെയ്ത നടന്മാരാണ്. ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് എത്തിയവരാണ് ഞങ്ങള്‍. സിനിമയുടെ എല്ലാ മേഖലയിലും പുതിയ ആള്‍ക്കാര്‍ കടന്നുവരുന്ന സമയത്താണ് ഞങ്ങള്‍ എത്തിയത്.

പൃഥ്വിരാജിന്റെ വിജയം

അതേ സമയം പൃഥ്വിരാജ് സറിനെ നോക്കൂ.. രണ്ട് ജനറേഷന് നടുവിലാണ് അദ്ദേഹം വന്നത്. മോഹന്‍ലാല്‍ സറും വാപ്പച്ചിയും ഇരിയ്ക്കുമ്പോഴാണ് വന്നത്.. ഞങ്ങള്‍ കടന്ന് വരുമ്പോഴും അദ്ദേഹം അവിടെയുണ്ട്. അതുകൊണ്ട് വാപ്പച്ചിയും ലാല്‍ സറും ചെയ്യുന്ന സിനിമയും ഞങ്ങള്‍ ചെയ്യുന്ന സിനിമയും അദ്ദേഹം ചെയ്യും. അതിലും തന്റേതായ ഇടം കണ്ടെത്തി. അതാണ് പൃഥ്വിരാജ് സറിന്റെ വിജയം.

പ്രേക്ഷകര്‍ക്ക് എന്താണ് ഇഷ്ടം

എല്ലാ കാലത്തും മാറ്റം സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അത് സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. പ്രേക്ഷകര്‍ എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് പറയാന്‍ കഴിയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ വലുതാണ്- ദുല്‍ഖര്‍ പറഞ്ഞു.

Dulquer Salmaan's Solo

ഇതാണത്

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ വീഡിയോ. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് ഇപ്പോള്‍ തരംഗമാകുന്നത്.

English summary
Dulquer Salmaan Talking About Prithviraj , Fahadh Faasil And Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam