For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതെല്ലാം വ്യാജ വാര്‍ത്തയാണ്! സത്യമെന്താണെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍, വാന്‍ ഉടന്‍ ഉണ്ടാവുമോ?

  |
  വാനിനെ കുറിച്ച് സത്യം വെളിപ്പെടുത്തി ദുല്‍ഖര്‍

  ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡില്‍ സോയ ഫാക്ടര്‍ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. ഇതിന്റെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് താരമിപ്പോള്‍. ഇത് മാത്രമല്ല തമിഴിലും മലയാളത്തിലുമെല്ലാം ദുല്‍ഖറിന്റെ സിനിമകള്‍ ഓരോന്നായി വരാനിരിക്കുകയാണ്.

  അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

  ഇതിനിടെ തന്റെ സിനിമയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ ഫാന്‍സിന്റെ പേരിലുള്ള ഗ്രൂപ്പിലൂടെ വന്ന വാര്‍ത്ത തള്ളി കളഞ്ഞിരിക്കുകയാണ് താരം. തമിഴിലൊരുങ്ങാന്‍ പോവുന്ന വാന്‍ എന്ന സിനിമയെ കുറിച്ചാണ് സത്യമല്ലാത്ത ചില കാര്യങ്ങള്‍ ദിവസങ്ങളായി പ്രചരിച്ച് കൊണ്ടിരുന്നത്.

  ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന അടുത്ത തമിഴ് ചിത്രമായിട്ടാണ് വാന്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. മറ്റ് തിരക്കുകള്‍ കാരണം ഈ സിനിമയുടെ ചിത്രീകരണം വൈകുകയായിരുന്നു. എന്നാല്‍ വാന്‍ പുതിയ പ്രൊഡക്ഷന്‍ ബാനറില്‍ ആരംഭിക്കുമെന്നും ചിത്രത്തില്‍ പുതിയ സംഗീത സംവിധായകന്‍, പുതിയ അഭിനേതാക്കളും ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുമ്പോള്‍ ചിത്രത്തില്‍ കിയാര അദ്വാനിയെ നായികയായി അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും എല്ലാം ശരിയായി വരികയാണെങ്കില്‍ വാന്‍ ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുമായിരുന്നു വാര്‍ത്ത.

  ഡിക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍സ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങള്‍ പ്രചരിച്ചത്. ഇത് തെറ്റാണെന്ന് ചൂണ്ടി കാണിച്ച് കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്ത് എത്തിയത്. ഇത് ഫേക്ക് ന്യൂസ് ആണ്. വെറുതേ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കുകയോ കേട്ടു കേള്‍വി പറഞ്ഞ് നടക്കുകയോ ചെയ്യരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം തന്നെ അത് അനൗണ്‍സ് ചെയ്യും. തെറ്റായ വാര്‍ത്തകളില്‍ നടീ നടന്മാരെയോ സാങ്കേതിക പ്രവര്‍ത്തകരെയോ ദയവായി ടാഗ് ചെയ്യാതിരിക്കൂ.. എന്നുമാണ് ട്വിറ്ററില്‍ ദുല്‍ഖര്‍ കുറിച്ചത്.

  റാ കാര്‍ത്തിക് സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി അഭിനയിക്കുമെന്ന തരത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് വാന്‍. ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ടാവുമെന്ന് നേരത്തെ സംവിധായകന്‍ പറഞ്ഞിരുന്നു. താരപുത്രി കല്യാണി പ്രിയദര്‍ശന്‍ ദുല്‍ഖറിന്റെ നായികയായിട്ടെത്തുമെന്ന് കാര്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കല്യാണിയെ കൂടാതെ കൃതി സനോണ്‍ ആണ് മറ്റൊരു നായിക. മൂന്നാമത്തെ നടി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഉടനെ ഉണ്ടാവുമെന്നുമായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്.

  എന്നാല്‍ നിവേദ പേതുരാജ് ചിത്രത്തില്‍ നായികയായിട്ടെത്തുമെന്നും വാര്‍ത്തകള്‍ വന്നെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വ്യക്തത ഇല്ലായിരുന്നു. പിന്നാലെയാണ് കിയാരയുടെ പേരും കേള്‍ക്കുന്നത്. കെനന്യ ഫിലിംസിന്റെ ബാനറില്‍ ജെ ശെല്‍വ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ഛായാഗ്രഹണം. വാനില്‍ ദുല്‍ഖര്‍ ഇരട്ട റോളില്‍ അഭിനയിക്കുന്നുണ്ടെന്നും സൂചന വന്നിരുന്നു. ഇതൊന്നും സൂചിപ്പിച്ചില്ലെങ്കിലും കഴിഞ്ഞ ഡിസംബറില്‍ സിനിമയുടെ പൂജ ചെന്നൈയില്‍ വെച്ച് നടത്തി. അവിടുന്ന് തന്നെ ടൈറ്റില്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.

  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാന്‍ ഒരു റോഡ് മൂവിയാണ്. ചെന്നൈയില്‍ നിന്നും കല്‍ക്കട്ടയിലേക്ക് ഉള്ള ഒരു യാത്രയും അതിനിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയ്ക്ക് ഇതിവൃത്തം. ചെന്നൈ, കോയമ്പത്തൂര്‍, കല്‍ക്കട്ട, നോര്‍ത്ത് സിക്കിം, ഗാങ്‌ടോക് എന്നിവടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ദുല്‍ഖര്‍ പറഞ്ഞില്ലെങ്കിലും ഇതിലൊരു വിശദീകരണം അധികം വൈകാതെ ഉണ്ടാവുമെന്നാണ് അറിയുന്നത്.

  English summary
  Dulquer Salmaan Talks About Fake News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X