ഇതില്‍ ബാഗും തൂക്കി എങ്ങോട്ടും പോകുന്നില്ല, ബൈക്കുമില്ല'; ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍ വൈറല്‍!
ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഒന്നരവര്‍ഷത്തിനു ശേഷമാണ് ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രമെത്തുന്നത്. അവധിക്കാല റിലീസായി ലൂസിഫര്‍,മധുരരാജ തുടങ്ങിയ സിനിമകള്‍ക്കു പിന്നാലെയാണ് ദുല്‍ഖര്‍ ചിത്രവും എത്തുന്നത്.എപ്രില്‍ 25ന് റിലീസ് ചെയ്യുന്ന സിനിമയുടെതായി പുറത്തിറങ്ങിയ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.
യമണ്ടന്‍ പ്രേമകഥയുടെ ഗ്ലോബല്‍ ലോഞ്ച് കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ചടങ്ങിലായിരുന്നു നടന്നത്. ചിത്രത്തിന്റെ ലോഞ്ചില്‍ അണിയറപ്രവര്‍ത്തകര്‍ ഒന്നടങ്കം പങ്കെടുത്തിരുന്നു. ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തികൊണ്ടായിരുന്നു ചടങ്ങിലേക്ക് ദുല്‍ഖര്‍ എത്തിയിരുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിനു ശേഷം ആദ്യ വീഡിയോ ഗാനവും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ചടങ്ങിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഒരു യമണ്ടന്‍ പ്രേമകഥ
നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ചിത്രത്തില്‍ ലോക്കല്‍ പെയിന്ററായ ലല്ലു എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖറിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സോളോ എന്ന സിനിമയ്ക്കു ശേഷമാണ് ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രമെത്തുന്നത്.

ബാഗും തൂക്കി എങ്ങോട്ടും പോകുന്നില്ല
യമണ്ടന്‍ പ്രേമകഥയിലെ കഥാപാത്രത്തെക്കുറിച്ച് ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ ദുല്‍ഖര്‍ സംസാരിച്ചിരുന്നു. മുന്‍ ചിത്രങ്ങളിലേതു പോലെ ഇത്തവണ ബാഗും തൂക്കി എങ്ങോട്ടും പോകുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. വീട്ടുകാരുമായി ഉടക്കുന്നില്ല. അര്‍ബന്‍ എലീറ്റ് അല്ല.നാടന്‍ പയ്യനാണ്. പടത്തില്‍ മുണ്ടാണ് ഉടുക്കുന്നത്, ബൈക്കില്ല എനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ്. ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്നെ അവസാനം വരെ ജീവിക്കുന്ന തരത്തിലുളള കഥാപാത്രമാണ്. ഗൃഹാതുരത ഉളളയാളാണ്. ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖറിന്റെ ഡാന്‍സ്
ദുബായില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ ദുല്‍ഖറിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്, നാദിര്‍ഷ,സംയുക്ത മേനോന്‍, സംവിധായകന്‍ ബിസി നൗഫല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് ദുല്‍ഖര്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നാദിര്‍ഷയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ സിനിമയിലെ രണ്ടാമത്തെ ഗാനം ശ്രദ്ധേയമായി മായിരുന്നു. ദുല്‍ഖറിന്റെ ഡാന്‍സ് തന്നെയായിരുന്നു ഗാനരംഗങ്ങളില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

പക്ക മാസ് എന്റര്‍ടെയ്നര്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ യമണ്ടന്‍ പ്രേമകഥയുടെ സെന്‍സറിംഗ് ജോലികള്‍ പൂര്‍ത്തിയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ദുല്‍ഖര്‍ ചിത്രത്തിന് ലഭിച്ചിരുന്നത്. ഒരു പക്ക മാസ് എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും സിനിമയെന്നുളള സുചന നല്‍കികൊണ്ടാണ് ഒരു യമണ്ടന്‍ പ്രേമകഥ എത്തുന്നത്. എഴുത്തിനു പുറമെ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായും ബിബിനും വിഷ്ണുവും എത്തുന്നുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തിലാണ്
സലീംകുമാര്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,സൗബിന്‍ ഷാഹിര്‍, അരുണ്‍ കുര്യന്‍,രണ്‍ജി പണിക്കര്‍, സുനില്‍ സുഗത,ചാള മേരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. നിഖില വിമലും സംയുക്ത മേനോനുമാണ് ഇത്തവണ ദുല്‍ഖര്‍ ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ അണിയിച്ചൊരുക്കിയിരിക്കുന്നത്


Click it and Unblock the Notifications