അന്ന് പെണ്‍കുട്ടികള്‍ മുഖത്ത് നോക്കാറില്ലായിരുന്നു! വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍
മലയാള സിനിമയുടെ കുഞ്ഞിക്കയായി എത്തിയ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാളാണ്. സോഷ്യല്‍ മീഡിയ നിറയെ താരങ്ങളുടെയും ആരാധകരുടെയും പിറന്നാള്‍ ആശംസകളാണ്. നിലവില്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ദുല്‍ഖര്‍. അതിനിടെ തന്റെ സ്‌കൂള്‍ ജീവിതത്തെ കുറിച്ച് ദുല്‍ഖര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും ആരാധികമാരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലം കൊണ്ട് ആരാധികമാരുടെ മനസ് കീഴടക്കിയത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ ദുല്‍ഖറിന് ഉത്തരമില്ല. സത്യത്തില്‍ അതെങ്ങനെയാണെന്ന് അറിയില്ല.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്ന കാണാന്‍ അത്ര നല്ലതായിരുന്നില്ല. അതിനാല്‍ പെണ്‍കുട്ടികള്‍ എന്നെ നോക്കാതെ സുഹൃത്തിനെയായിരുന്നു നോക്കുന്നത്. പക്ഷെ ഇപ്പോള്‍ സന്തോഷമുണ്ടെന്നാണ് ദുല്‍ഖര്‍ ബോളിവുഡ് ലൈഫ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. കൊച്ചിയിലാണ് ജനിച്ചതെങ്കിലും ചെന്നൈയില്‍ നിന്നുമായിരുന്നു ദുല്‍ഖറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം.
2012 ല്‍ സിനിമയിലെത്തിയ താരപുത്രന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഏട്ട് വര്‍ഷം കൊണ്ട് 24 ഓളം സിനിമകളിലാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്. ഇനി റിലീസിനൊരുങ്ങുന്നത് ബോളിവുഡില്‍ നിര്‍മ്മിച്ച കര്‍വാന്‍ എന്ന ചിത്രമാണ്. പിന്നാലെ തമിഴില്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രവും റിലീസിനെത്തുമെന്നാണ് സൂചന.


Click it and Unblock the Notifications