ഫഹദിനും ഫര്‍ഹാനും ജീവിതം നല്‍കിയ രാജീവ് രവി ഇനി ദുല്‍ഖറിനൊപ്പം
രാജീവ് രവിയെന്നാല്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരു പ്രതീക്ഷയുണ്ട്. വളരെ പക്വതയോടെ എടുത്ത രണ്ട് ചിത്രങ്ങള്‍ മാത്രം. രണ്ടും മികച്ചതെന്ന് പ്രേക്ഷകര്‍ ആണയിട്ടു പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറയുമ്പോള്‍ യങ്‌സ്‌റ്റേഴ്‌സിനും ഒരു ഇതൊക്കെയുണ്ട് (ഏത്, അതൊക്കെ തന്നെ)! ഇവര്‍ രണ്ട് പേരും ഒന്നിച്ചാലോ.
അതെ രാജീവ് രവിയുടെ അടുത്ത ചത്രത്തില്‍ നായകനാകുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ടുകള്‍. നടനും സംവിധായകനുമായ പി ബാലചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പിലായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. 2015 ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയിലും മുംബൈയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
നിത്യാമേനോനാണ് ഓകെ കണ്‍മണിയില്‍ ദുല്‍ഖറിന്റെ നായിക. ഇത് മൂന്നാം തവണയാണ് ദുല്‍ഖറും നിത്യയും ജോഡി ചേരുന്നത്. രാജീവ് രവി ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
കമലിന്റെ മകന്‍ ജാനൂസ് കമല്‍ സംവിധാനം ചെയ്യന്ന 100 ഡെയ്‌സ് ഓഫ് ലവ് ആണ് ദുല്‍ഖറിന്റെ അടുത്ത റിലീസിങ് ചിത്രം. നിത്യ മേനോനാണ് ഇതിലും നായിക.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
മണിരത്‌നത്തിന്റെ ചിത്രം കഴിഞ്ഞാല്‍ ദുല്‍ഖര്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രണയകഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ തുടങ്ങാനാണ് പ്ലാന്‍.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രകാട്ടുമായി വീണ്ടുമൊന്നിക്കുന്ന മറ്റൊരു ചിത്രത്തിലും ദുല്‍ഖര്‍ കരാറൊപ്പിട്ടിട്ടുണ്ട്.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
അമല്‍ നീരദിന്റെ പേരിടാത്ത ചിത്രവും, നവാഗതനായ വിപിന്‍ രാജ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവുമാണ് ദുല്‍ഖറിന്റെ മറ്റ് ചിത്രങ്ങള്‍.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
ഫഹദ് ഫാസിലിനെ നായകനാക്കി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രഹകനായ രാജീവ് രവി സംവിധാനത്തിലേക്ക് കടന്നത്. ഫഹദ് ഫാസിലിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആ വര്‍ഷമിറങ്ങിയ ചിത്രത്തില്‍ മികച്ച ചിത്രത്തിനുള്ള ഒത്തിരി പുരസ്‌കാരങ്ങള്‍ നേടി. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയെഴുതിയത്.

രാജീവ് രവിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍
രാജീവ് രവിയുടെ രണ്ടാമത്തെ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ഫഹദിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസിലിനെ നായകനാക്കിയ ചിത്രത്തില്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയായിരുന്നു നായിക. ഗീതു മോഹന്‍ദാസും സന്തോഷ് എച്ചിക്കാനവും രാജീവ് രവിയും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ വിജയം.


Click it and Unblock the Notifications