ദുല്‍ഖറിന്‍റെ തെലുങ്ക് പ്രവേശനത്തിന് കൈയ്യടിച്ച് സിനിമാലോകം, മറികടന്ന റെക്കോര്‍ഡുകള്‍ ചില്ലറയല്ല!!!

Recommended Video

ദുല്‍ഖറിന്‍റെ തെലുങ്ക് പ്രവേശനത്തിന് കൈയ്യടിച്ച് സിനിമാലോകം | Filmibeat Malayalam

അഭിനേതാവെന്ന നിലയില്‍ ഒരു താരത്തെ സംബന്ധിച്ചിടത്തോളം ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഭാഷയുടെ അതിര്‍വരമ്പുകളില്ലാത്ത സ്വീകാര്യത. മലയാളികളുടെ പ്രിയങ്കരനായ ഡിക്യു ഇപ്പോള്‍ ഈ സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ്. നേരത്തെ തന്നെ തമിഴില്‍ തന്റെ സാന്നിധ്യം അറിയിച്ച താരം മഹാനടിയിലൂടെ തെലുങ്കിലും അരങ്ങേറിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമായിരുന്നു ഇത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ചത്. റിലീസിന് ശേഷവും അത് തുടരുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയായി അഭിനയിച്ചത് മലയാളികളുടെ തന്നെ പ്രിയങ്കരിയായ താരപുത്രി കീര്‍ത്തി സുരേഷാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി കീര്‍ത്തി നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ലുക്കിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സാവിത്രിയുടെ പ്രണയ നായകനായ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതുവരെയുള്ള പല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയതിന് ശേഷമാണ് ദുല്‍ഖര്‍ ജൈത്രയാത്ര തുടരുന്നത്.

 മികച്ച തുടക്കം

മികച്ച തുടക്കം

മമ്മൂട്ടിയെപ്പോലെ തന്നെ അന്യഭാഷയിലും സ്വീകാര്യനായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ താരപുത്രനെന്ന ലേബലിലല്ല, മറിച്ച് അഭിനേതാവെന്ന നിലയില്‍ത്തന്നെയാണ് താരപുത്രനെ തെലുങ്ക് സിനിമ സ്വീകരിച്ചത്. സ്വന്തം കഴിവിലൂടെ മകന്‍ ഉയര്‍ന്നുവരുമെന്ന മമ്മൂട്ടിയുടെ വിശ്വാസ അതേ പോലെ നിലനിര്‍ത്താന്‍ ഈ താരപുത്രന് കഴിഞ്ഞു. മഹാനടി റിലീസ് ചെയ്തതിന് ശേഷം എല്ലാവരും ഈ താരപുത്രന്റെ പ്രകടനത്തെക്കുറിച്ച് വാചാലരാവുകയാണ്.

കഠിനാധ്വാനത്തിന്‍റെ ഫലം

കഠിനാധ്വാനത്തിന്‍റെ ഫലം

മഹാനടിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരീക്ഷയ്ക്ക് പോലും താന്‍ ഇങ്ങനെ കുത്തിയിരുന്ന പഠിച്ചിട്ടില്ലെന്നായിരുന്നു ദുല്‍ഖര്‍ തെലുങ്ക് ഡബ്ബിംഗിനെ വിശേഷിപ്പിച്ചത്. സ്വന്തം ശബ്ദവുമായി അരങ്ങേറണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഡബ്ബിംഗ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഈ താരത്തിന് കഴിഞ്ഞു. ഇതുവരെ നടത്തിയ കഠിന പ്രയത്‌നത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ സ്വീകാര്യതയെന്ന് സിനിമാപ്രേമികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ആരാധകര്‍ മാത്രമല്ല സംവിധായകരും

ആരാധകര്‍ മാത്രമല്ല സംവിധായകരും

ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം കണ്ടതിന് ശേഷം താന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്നാണ് രാജമൗലി വ്യക്തമാക്കിയത്. ബാഹുബലി സംവിധായകന്റെ അഭിനന്ദനം മാത്രമല്ല വേറെ നിരവധി പ്രമുഖര്‍ ദുല്‍ഖറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കുഞ്ഞിക്ക എന്ന് വിളിച്ചാണ് ചില താരങ്ങള്‍ ദുല്‍ഖറിനെ സംബോധന ചെയ്തത്. സംവിധായകന്‍ ക്രിഷും ദുല്‍ഖറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

വിദേശത്തും മികച്ച തുടക്കം

വിദേശത്തും മികച്ച തുടക്കം

ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണം നേടിയ മഹാനടിക്ക് വിദേശ രാജ്യങ്ങളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയിലെ ആദ്യ ദിന കലക്ഷന്റെ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളു. എന്നാല്‍ യുഎസില്‍ നടത്തിയ പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളുടെ ബോക്‌സോഫീസ് റിപ്പോര്‍ട്ട് പ്രകാരം അല്ലു അര്‍ജിന്‍രെ നാ പേര് സൂര്യ എന്ന ചിത്രത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം തന്നെയാണ് മഹാനടിയും കാഴ്ച വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യദിന കലക്ഷനില്‍ റെക്കോര്‍ഡ്

ആദ്യദിന കലക്ഷനില്‍ റെക്കോര്‍ഡ്

ആദ്യദിന കലക്ഷനില്‍ ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്നും ബാഹുബലിയെ മറികടന്നാണ് മുന്നേരിയതെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒൗദ്യോഗികമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിലവിലുള്ള പല റെക്കോര്‍ഡുകളും ഈ താരപുത്രന് മുന്നില്‍ നിഷ്പ്രഭമാവുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നു.

തമിഴ് പതിപ്പ് എത്തുന്നു

തമിഴ് പതിപ്പ് എത്തുന്നു

തെലുങ്കിലും തമിഴിലുമായി ഒരുക്കിയ ചിത്രത്തിന്റെ തമിഴ് പതിപ്പ് വെള്ളിയാഴ്ച കേരളത്തിലേക്കെത്തുകയാണ്. തെലുങ്കില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം തമിഴിലും അത് നിലനിര്‍ത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍. വന്‍വരവേല്‍പ്പ് നല്‍കിയാണ് ആരാധകര്‍ ചിത്രത്തെ വരവേല്‍ക്കുന്നത്.

കീര്‍ത്തി സുരേഷിന്റെ പ്രകടനം

കീര്‍ത്തി സുരേഷിന്റെ പ്രകടനം

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നായികയായ മേനക സുരേഷിന്റെ മകളാണ് കീര്‍ത്തി സുരേഷ്. മലയാളികളുടെ സ്വന്തം താരപുത്രിയാണെങ്കിലും മാതൃഭാഷയിലേക്കാള്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ അന്യഭാഷയില്‍ നിന്നാണ് ലഭിച്ചത്. അതിനാല്‍ത്തന്നെ തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ കൂടി പ്രിയ അഭിനേത്രിയാണ് കീര്‍ത്തി. സാവിത്രിയായി അഭിനയിക്കാന്‍ താരം നടത്തിയ ശ്രമത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അമ്മയെ മുന്നില്‍ കണ്ടത് പോലെ

അമ്മയെ മുന്നില്‍ കണ്ടത് പോലെ

മഹാനടി കണ്ടപ്പോള്‍ ശരിക്കും അമ്മയെ കണ്ടത് പോലെയാണ് തോന്നിയതെന്നായിരുന്നു സാവിത്രിയുടെ മകളായ വിജയ ചാമുണ്ഡേശ്വരിയുടെ പ്രതികരണം. ബയോപിക് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതാത് വ്യ്കതികളുമായി അടുപ്പമുള്ളവരുടെ അഭിപ്രായത്തിന് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. അത്തരത്തില്‍ കീര്‍ത്തി സുരേഷിന് ലഭിക്കാവുന്നതില്‍ വെച്ച് മികച്ച അംഗീകാരമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X