»   » തലപുകഞ്ഞ് ആലോചിക്കേണ്ടി വരും, മമ്മൂട്ടിയും മോഹന്‍ലാലുമല്ല, മലയാള സിനിമയിലെ മാര്‍ക്കറ്റുള്ള ആ നടന്‍!!

തലപുകഞ്ഞ് ആലോചിക്കേണ്ടി വരും, മമ്മൂട്ടിയും മോഹന്‍ലാലുമല്ല, മലയാള സിനിമയിലെ മാര്‍ക്കറ്റുള്ള ആ നടന്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തിലെ മാര്‍ക്കറ്റുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒന്ന് ആലോചിക്കേണ്ടി വരും. എന്നാല്‍ ഇവരാണോ എന്ന സംശയം വേണ്ട. ആ മാര്‍ക്കറ്റുള്ള നടന്‍ മമ്മൂട്ടിയും മോഹന്‍ലാലുമല്ല. യുവനടന്മാരില്‍ ഒരാളാണ്. എങ്കിലും അത് ആരാണെന്ന് ഒന്ന് ആലോചിക്കേണ്ടി വരും. യുവനടന്മാരില്‍ എല്ലാവരും മിടുക്കന്മാരാണ്. എന്നാല്‍ അത് മറ്റാരുമല്ല. മലയാളത്തിലെ താരപുത്രന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് മലയാള സിനിമയിലെ മാര്‍ക്കറ്റുള്ള നടന്‍.

മലയാള സിനിമയില്‍ സംവിധായകന്മാരും നിര്‍മ്മാതാക്കളും ദുല്‍ഖറിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ്. 2017ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒട്ടേറെ പ്രോജക്ടുകളും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ് ഈ വര്‍ഷത്തെ ദുല്‍ഖറിന്റെ ആദ്യത്തെ പ്രോജക്ട്. ദുല്‍ഖര്‍ ഇത് ആദ്യമായാണ് ഒരു സീനിയര്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ജനുവരി 19ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇനീഷ്യല്‍ കളക്ഷന്‍

ജനുവരി 19ന് റിലീസ് ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.5 കോടി നേടിയ ചിത്രം തുടര്‍ന്നുള്ള ദിവസങ്ങളിലും ഏറ്റവും മികച്ച പ്രതികരണം നേടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരുന്നു.

ആരാധകര്‍ കാത്തിരിക്കുന്നു

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖറിന്റെ കോമറേഡ് ഇന്‍ അമേരിക്ക. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ബോക്‌സോഫീസ് റെക്കോര്‍ഡുകളാണ് ചിത്രത്തിന്റെ റിലീസിന് മുമ്പേ പുറത്ത് വരുന്ന പ്രവചനങ്ങള്‍. ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

ബോളിവുഡ് സംവിധായകനൊപ്പം

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രതത്തിലും ദുല്‍ഖറിനെയാണ് നായകനായി തീരുമാനിച്ചിരിക്കുന്നത്. സലാം ബുക്രി, ലാല്‍ ജോസ്, വൈാശാഖ് എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രങ്ങളിലും ദുല്‍ഖറാണ് നായക വേഷം അവതരിപ്പിക്കുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സോളോ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ഒരു ബഹുഭാഷ ചിത്രം കൂടിയായിരിക്കും ഇത്.

പോലീസുകാരനായേക്കും

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ദുല്‍ഖര്‍ പോലീസ് വേഷത്തില്‍ എത്തുന്നതായാണ് വിവരം. നവാഗതനായ സലാം ഫുക്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ പോലീസ് വേഷത്തില്‍ എത്തുന്നത്. കുഞ്ഞിയ്ക്കാ പോലീസ് വേഷത്തില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

ഒരു ഭയങ്കര കാമുകന്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉണ്ണി ആറാണ്. ചാര്‍ലി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ഉണ്ണി ആറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയാണിത്. ഒരു നാടന്‍ യുവാവിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പുലിമുരുകന്‍ സംവിധായകനൊപ്പം

ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ സംവിധായകന്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദുല്‍ഖറാണ് നായക വേഷം അവതരിപ്പിക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നറാണ് ചിത്രം എന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

English summary
Dulquer Salmaan- the most happening star in Mollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam