»   » ദുല്‍ഖര്‍ കാക്കി അണിയുന്നു!!! ആക്ഷന്‍ ഹീറോ ആകുമോ കുഞ്ഞിക്കയുടെ പോലീസ്???

ദുല്‍ഖര്‍ കാക്കി അണിയുന്നു!!! ആക്ഷന്‍ ഹീറോ ആകുമോ കുഞ്ഞിക്കയുടെ പോലീസ്???

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ ശ്രദ്ധേയനായ യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്നു എന്നതാണ് ദുല്‍ഖറിനെ വ്യത്യസ്തനാക്കുന്നതും. നടനായ സലാം ബുക്കാരിയുടെ ആദ്യ ചിത്രത്തിലൂടെ കാക്കി അണിയുകയാണ് ദുല്‍ഖര്‍. ആദ്യമായാണ് ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്നതും.

പോലീസ് വേഷങ്ങളില്‍ മമ്മുട്ടി നേടിയ കൈയടി ദുല്‍ഖറും ആവര്‍ത്തിക്കുമോ എന്നാണ് ആരാധക ലോകം കാത്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു സബ് ഇന്‍സ്‌പെടറുടെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

ദുല്‍ഖര്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. മുമ്പ് വിക്രമാദിത്യനില്‍ ഐപിഎസ് ഓഫീസറായി എത്തിയിരുന്നെങ്കിലും ക്ലൈമാക്‌സിലെ ആ കഥാപാത്രം സിവില്‍ ഡ്രെസിലായിരുന്നു. കാക്കി അണിഞ്ഞുള്ള ആദ്യ പോലീസ് വേഷമാണിത്. ഒരു മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന വിവരം.

ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മാസം ആരംഭിക്കും. ഇപ്പോള്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദുല്‍ക്കര്‍. അതിന് ശേഷം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയുടെ ഷൂട്ടിംഗ് പുനരാരംഭിക്കും. അതിനും ശേഷമായിരിക്കും സലാം ബുക്കാരി ചിത്രത്തില്‍ ദുല്‍ഖര്‍ ജോയിന്‍ ചെയ്യുക.

ദുല്‍ഖറിനൊപ്പം മലയാളത്തിലുള്ള യുവതാരങ്ങളെല്ലാം പോലീസ് വേഷത്തിലെത്തിയിട്ടുണ്ട്. നിവിന്‍ പോളിയും, ഫഹദ് ഫാസില്‍, ആസിഫ് അലി, ഉണ്ണി മുകുന്ദനും, ടൊവിനോ തോമസ് തുടങ്ങിയവര്‍ പോലീസ് വേഷത്തില്‍ എത്തിയിരുന്നു. ദുല്‍ഖറിന്റെ പോലീസ് വേഷത്തെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങയ ജോമന്റെ സുവിശേഷങ്ങളാണ് ദല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 30 കോടി ക്ലബില്‍ കയറിയ ചിത്രം മികച്ച പ്രതികരണം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

English summary
Dulquer Salmaan will play a sub inspector in the movie and it would be a full-length entertainer. He had earlier played an IPS officer in Vikramadityan but didn't don khaki for the role. Ezra fame Ann Sheetal as Dulquer's romantic interest in this movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam